കമലഹാസൻ നായകനായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഒരു ബ്ലോക്ക് ബസ്റ്റർ ആയി മാറിയിരുന്നു ചിത്രം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കമൽഹാസൻ മടങ്ങിയെത്തിയ ചിത്രം കൂടിയാണ് ഇത്. കരിയർ ബ്ലോക്ക്ബസ്റ്റർ തന്നെയാണ് ചിത്രത്തിലൂടെ കമലിന് നേടാൻ സാധിച്ചത്.
ഇതിൻറെ സന്തോഷം എന്നോണം ചിത്രത്തിൻറെ അണിയറപ്രവർത്തകർക്ക് പല സമ്മാനങ്ങളും ഇദ്ദേഹം നൽകിയിരുന്നു. ലോഗേഷ് കനകരാജിന് ഒരു ലെക്സസ് കാർ ആണ് ഇദ്ദേഹം സമ്മാനം നൽകിയത്. 12 ഓളം വരുന്ന സഹസംവിധായകർക്ക് ടിവിഎസ് അപ്പാച്ചെ ബൈക്കുകളും കമലഹാസൻ സമ്മാനം നൽകി. ഇതുകൂടാതെ പ്രതിഫലം വാങ്ങാതെ അഭിനയിച്ച നടൻ സൂര്യയ്ക്ക് തന്റെ സ്വന്തം കയ്യിലെ റോളക്സ് വാച്ച് ഊരിയാണ് ഇദ്ദേഹം സമ്മാനം നൽകിയത്. ഇതിനകം തന്നെ ആഗോളതലത്തിൽ ചിത്രം 400 കോടി രൂപയോളം കളക്ട് ചെയ്തു കഴിഞ്ഞു.
മറ്റു ചില റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. കമലഹാസൻ, മമ്മൂട്ടി, സിമ്പു എന്നിവർ ഒരുമിക്കുന്ന ചിത്രം ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഇതിനെക്കുറിച്ച് ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. ഓഗസ്റ്റ് മാസത്തോളം ചിത്രം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇതിനുവേണ്ടി.
ഇതിനിടയിൽ വിക്രം ഒ ടീ ടീ അവകാശം ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സ്വന്തമാക്കിയിരിക്കുകയാണ്. ജൂലൈ 8 മുതൽ ചിത്രം സ്ട്രീമിംഗ് തുടങ്ങും എന്നാണ് വിവരം. റെക്കോർഡ് തുകയ്ക്കാണ് ചിത്രം ഡിസ്നി സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് ജോസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.