Film News

അവര്‍ എന്ത് വസ്ത്രം ധരിച്ചാലും നോക്കിയിരുന്നു പോകും; തമിഴ് നടിമാരില്‍ വസ്ത്രധാരണത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും, നടി ലിസിയുടേയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ന് അറിയപ്പെടുന്ന നടി കൂടിയാണ് കല്യാണി. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് പിന്നാലെ കല്യാണിയെ തേടി നിരവധി അവാര്‍ഡുകളും വന്നെത്തി. ഇപ്പോള്‍ മലയാള ചിത്രങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് നടി.

- Advertisement -

ഇപ്പോള്‍ തമിഴ് നടിമാരില്‍ വസ്ത്രധാരണത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയെക്കുറിച്ചാണ് കല്യാണി പറയുന്നത്. തമിഴ് നടിമാരില്‍ വസ്ത്രധാരണത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടം നയന്‍താരയെയാണെന്ന് കല്യാണി പറയുന്നു. തമിഴ് നടീനടന്മാരില്‍ ഏറ്റവും മികച്ച രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി.

മാത്രമല്ല താന്‍ നയന്‍താരയുടെ വലിയ ആരാധികയാണെന്നും , നയന്‍താര എന്ത് വസ്ത്രം ധരിച്ചാലും നോക്കിയിരുന്നു പോകുമെന്നും കല്യാണി പറയുന്നു. നടന്മാരുടെ കാര്യം പറയുകയാണെങ്കില്‍ എല്ലാവരും വളരെ നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണെന്നും താരം കൂട്ടിച്ചേര്‍ത്തു . ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ച് കല്യാണി പറഞ്ഞത്.

തെലുങ്ക്, കന്നട ചിത്രങ്ങളില്‍ തിളങ്ങിയ കല്യാണി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത് . ഇന്ന് നടിക്ക് കൈനിറയെ സിനിമകളാണ്. ഇനി മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ചിമ്പു ചിത്രം മാനാട് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന പുത്തന്‍ കല്യാണി ചിത്രങ്ങള്‍. അതേസമയം മകളെക്കുറിച്ച് പറഞ്ഞ് പ്രിയദര്‍ശന്‍ പങ്കുവെച്ച പോസ്റ്റ് കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു.

‘ദൈവമെനിക്ക് സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എന്റെ അനുഗ്രഹീതനായ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആന്റണിയ്ക്കും നന്ദി,” എന്ന് പറഞ്ഞാണ് പോസ്‌ററ് പ്രിയദര്‍ശന്‍ പങ്കുവെച്ചത്.

Anusha

Recent Posts

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

46 mins ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

1 hour ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

1 hour ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

2 hours ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

3 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

4 hours ago