മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഐശ്വര്യ റാംസെ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പ് ആണ് മൗനരാഗം. തെലുങ്കിലും മൗനരാഗം എന്നുതന്നെയാണ് പരമ്പരയുടെ പേര്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബവിളക്ക് ലൊക്കേഷനിൽ നിന്നും താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാർ ഉണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
ഒരു ഫണ്ണി വീഡിയോ ആണ് താരം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലേ ഒരു ഗെയിം ആണ് ഇത്. ഗട്ടർ ഉള്ള റോഡിലൂടെ ബൈക്കിലൂടെ പോകുന്ന താരത്തെ ആണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഹെൽമറ്റ് അണിഞ്ഞിട്ടുണ്ട് താരം. അതിനുള്ളിൽ താരത്തിൻറെ മുഖവും വ്യക്തമായി കാണാം. ഗട്ടർ വരുമ്പോൾ എല്ലാം താരം വണ്ടി വെട്ടിച്ചു വെട്ടിച്ചു പോകുന്നത് ആണ് വീഡിയോയിൽ കാണുന്നത്. അടിപൊളി റൈഡർ ആണല്ലോ കല്യാണി എന്നാണ് മലയാളികൾ പറയുന്നത്.
അതേസമയം മൗനരാഗം എന്ന പരമ്പര ഇപ്പോൾ വഴിത്തിരിവിലേക്ക് നടന്നു നീങ്ങി കൊണ്ടിരിക്കുകയാണ്. സോണി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത് എന്ന് അറിഞ്ഞതോടെ പ്രകാശനും അയാളുടെ അമ്മയും കലിപ്പിലാണ്. അതേസമയം കിരൺ സാറിൻറെ അച്ഛൻ വനവാസം അവസാനിപ്പിച്ചു തിരിച്ചു വന്നിരിക്കുകയാണ്. സത്യാവസ്ഥ എല്ലാം തന്നെ അദ്ദേഹം കല്യാണിയോട് മാത്രമാണ് ഇതുവരെ തുറന്നു പറഞ്ഞിട്ടുള്ളത്. കല്യാണിയെ ഇപ്പോൾ അദ്ദേഹം സ്വന്തം മകളെ പോലെ ആണ് നോക്കുന്നത്.
View this post on Instagram