പരസ്പരം പിരിഞ്ഞിരിക്കാന്‍ പറ്റാതെ വന്നതോടെയാണ് കാജള്‍ അഗര്‍വാളും ഗൗതം കിച്ലുവും വിവാഹിതരായത്. ലോക്ക് ഡൗണ്‍ സമയത്ത് ഇവര്‍ ഏറെ നാളുകള്‍ പിരിഞ്ഞു നില്‍ക്കേണ്ടി വന്നു. രണ്ട് പേര്‍ക്കും അധിക നാള് കാണാതെ നില്ക്കാന് പറ്റില്ലെന്ന് മനസിലാക്കിയ ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. ഇതെല്ലാം വിവാഹ ശേഷം കാജള്‍ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോള്‍ സിനിമാ തിരക്ക് കാരണം കൊല്‍ക്കത്തയിലാണ് കാജള്‍ . ഇവിടെ നിന്നും തനിക്ക് ഭര്‍ത്താവിനെ മിസ് ചെയ്യുന്നുവെന്ന് താരം പങ്കുവെച്ച വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഒരുമിച്ചുള്ള നിമിഷങ്ങളിലെ ചില മനോഹര ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചുകൊണ്ട് വൈകാതെ നമുക്ക് ഈ നിമിഷങ്ങള്‍ എല്ലാം തിരികെ കൊണ്ടു വരണം എന്ന് കാജള്‍ പറയുന്നു.
ഒരു മാസത്തിലേറെയായി ഭര്‍ത്താവ് ഗൗതമില്‍ നിന്നും പിരിഞ്ഞിരിയ്ക്കുകയാണ് കാജള്‍. ഉമ എന്ന ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് താരം കൊല്‍ക്കത്തയിലേക്ക് പോയത്. അതേസമയം വിവാഹത്തിനും മാള്ഡിവൈസിലെ ഹണിമൂണിനും മറ്റ് അവധി ആഘോഷത്തിനും ഇടയില്‍ എടുത്ത 27 ഫോട്ടോകളാണ് വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 30 ന് ആയിരുന്നു കാജള്‍ അഗര്‍വാളിന്റെയും ഗൗതം കിച്ലുവിന്റെയും വിവാഹം. രാജകീയ പ്രൗഢിയോടെ തന്നെയാണ് വിവാഹം നടത്തിയത്. ഇതിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ആളും ആരവവും കുറവായിരുന്നെങ്കിലും വലിയ ആഘോഷത്തോടെയാണ് വിവാഹം നടന്നത്.