വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ സിനിമയിൽ തൻ്റേതായ ഒരു ഇടം നേടിയെടുത്ത താരങ്ങളിലൊരാളാണ് കാജൽ അഗർവാൾ. ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും ഈ താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ കാജൽ ആയിരുന്നു നായിക എന്നതുകൊണ്ടാണ്. കഴിഞ്ഞ വർഷമായിരുന്നു താരം വിവാഹിതയായത്. ലക്ഷക്കണക്കിന് വരുന്ന താരത്തിൻ്റെ ആരാധകർക്ക് ഒരു ദുഃഖ വാർത്ത ആയിരുന്നു ഇത്. അത്രത്തോളം യുവാക്കളെ കൈയിലെടുത്ത ഒരു താരം കൂടിയായിരുന്നു ഇവർ.
കാജൽ ഗർഭിണിയാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിൽ സ്ഥിരീകരണം ഒന്നും തന്നെ ഇല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവിട്ടത് സഹോദരി നിഷ അഗർവാൾ ആയിരുന്നു. അതുകൊണ്ടുതന്നെ ഈ വാർത്ത ഏകദേശം സത്യമാണ് എന്ന കാര്യത്തിൽ മലയാളികൾക്ക് തർക്കം ഒന്നുമില്ലായിരുന്നു. എന്നാൽ ഇതേ പറ്റി ചോദിച്ചപ്പോൾ താരം ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോൾ താരം തന്നെ ആ വാർത്ത ഔദ്യോഗികമായി പുറത്ത് വിടുകയാണ്. താരം അടുത്തിടെ പങ്കു വെച്ച ഒരു ചിത്രത്തിലാണ് കുഞ്ഞു ആദ്യമായി താരം പുറത്തു കാണിച്ചത്.
വിവാഹ കഴിഞ്ഞുവെങ്കിലും താരം സിനിമാമേഖലയിൽ സജീവമായിരുന്നു. നിരവധി സിനിമകളായിരുന്നു വരാൻ ഇരുന്നത്. എന്നാൽ ചിലതിൽ നിന്നും താരം തന്നെ സ്വയം ഒഴിവായി. വേറെ ചിലതിൽ നിന്നും താരത്തെ നിർമ്മാതാക്കൾ ഒഴിവാക്കി. അപ്പോൾ തന്നെ താരം ഗർഭിണിയാണ് എന്ന സംശയങ്ങൾ ആരാധകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഇതു ശരിവെക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങൾ.
ഏകദേശം രണ്ടര മാസം വളർച്ച മാത്രമാണ് ഇപ്പോൾ കാണുന്നത് എന്നാണ് മലയാളികൾ പറയുന്നത്. അല്ലെങ്കിലും ഗർഭ കാര്യങ്ങളിൽ മലയാളികളെ വെല്ലുവാൻ ലോകത്ത് ആരുണ്ട്? ഇനി ഏകദേശം ഏഴര മാസത്തിനുള്ളിൽ താരം പ്രസവിക്കും. കുട്ടിക്ക് എന്താണ് പേര് കണ്ടു വെച്ചിരിക്കുന്നത് എന്നാണ് മലയാളികൾ ചോദിക്കുന്നത്. അമ്മ ആയാലും അഭിനയം നിർത്തരുത് എന്നാണ് ആരാധകർ പറയുന്നത്. എത്രയും പെട്ടെന്ന് തന്നെ താരം തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് മലയാളികൾ.