മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിൽ പോലും കേരളത്തിൽ ഏറെ തകർത്തു ഓടിയ തമിഴ്, തെലുങ്ക് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കാജൽ. കാജൽ അഗർവാൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ് എന്ന് വാർത്തകൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാർത്ത ഏറെക്കുറെ ഒഫീഷ്യൽ ആയിരുന്നുവെങ്കിൽ പോലും കാജലിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വന്നിരുന്നില്ല. ഇപ്പോൾ കാജൽ തന്നെ ഈ വാർത്ത നേരിട്ട് സ്ഥിരീകരിക്കുകയാണ്. തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് കാജൽ ഈ വാർത്ത സ്ഥിരീകരിച്ചത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൗതം കിച്ചുലു എന്ന വ്യക്തിയാണ് കാജലിന്റെ വരൻ. ഒരു ഇൻറീരിയൽ ഡിസൈനറായ സംരംഭക ആണ് ഗൗതം. മുംബൈയിൽ വച്ചായിരിക്കും വിവാഹമെന്നും കാജൽ കൂട്ടിച്ചേർത്തു.
“ഞാൻ യെസ് പറഞ്ഞു. ഞങ്ങളുടെ അടുത്ത കുടുംബക്കാർ മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങിൽ വച്ച് ഞാൻ ഗൗതം കിച്ചുലു എന്ന വ്യക്തിയെ വിവാഹം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. വരുന്ന ഒക്ടോബർ 30ന് ആയിരിക്കും ചടങ്ങ്. നിങ്ങളെല്ലാവരും ഇത്രയും കാലം നൽകിയ സ്നേഹത്തിനും കരുതലിനും നന്ദി. തുടർന്നും നിങ്ങളുടെ സ്നേഹവും കരുതലും ഞങ്ങളിൽ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു” – കാജൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ത്യൻ 2 ആണ് കാജൽ നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമലഹാസനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1995 വർഷത്തിൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം കൂടിയാണ് ഇന്ത്യൻ 2.