തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉത്പന്നമായ ഭാരത് റൈസിന് ബദലായി കേരള സര്‍ക്കാരിന്റെ കെ റൈസ്. കെ റൈസിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടത്തും.
മൂന്ന് തരത്തിലുള്ള അരിയാണ് വിതരണം ചെയ്യുന്നത്. ജയ, കുറുവ, മട്ട അരിയാണ് വിതരണം ചെയ്യുന്നത്. ഓരോ മാസവും 5 കിലോ അരി വീതം നല്‍കും.
കെ റൈസ് എന്ന് എഴുതിയ കവറിലാണ് വിപണനം. അരി ഇനം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ജയ അരിക്ക് 29 രൂപ, കുറുവക്ക് 30 രൂപ, മട്ട 30 രൂപ എന്നിങ്ങനെയാണ് വില.
കേന്ദ്ര സര്‍ക്കാര്‍ ഭാരത് അരി വിതരണം ചെയ്യുന്നുണ്ട്. മോഡി അരി എന്ന പേരിലാണ് ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ രീതിയിലുള്ള അരി വിതരണമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഇതിന് ബദലായിട്ട് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അരിയാണ് കെ റൈസ്.