സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാന വ്യാപകമായി കെ റെയിലിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു.
എറണാകുളത്ത് ഇന്ന് രാവിലെ കെ റെയില്‍ സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നിലവില്‍ സര്‍വേ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഏജന്‍സി അറിയിച്ചു.
മുമ്പില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാനും, ഉപകരണങ്ങള്‍ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി അറിയിച്ചു.