ഹൈദരാബാദ്: തന്റെ ആരാധകന്റെ മരണത്തില്‍ അന്വേക്ഷണം ആവശ്യപ്പെട്ട് തെലുങ്ക് യുവസൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആര് രംഗത്ത്. തന്റെ കടുത്ത ആരാധകനായ 20കാരന് ശ്യാമിന്റെ മരണത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ജൂനിയര്‍ എന്‍.ടിആര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ശ്യാമിന്റെ മരണം തന്നെ അഗാധമായ ദുഃഖത്തിലാഴ്ത്തുന്നുവെന്ന് ജൂനിയര്‍ എന്‍.ടി.ആര് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശ്യാമിന്റെ മരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ഇക്കാര്യം ഉടന്‍ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
NTR @tarak9999‘s Press Release demanding Justice to Shyam. #WeWantJusticeForShyamNTR pic.twitter.com/3Y3hF8xLsR
— NTR Trends (@NTRFanTrends) June 27, 2023
ഈ മാസം 25-ന് രാവിലെയാണ് കോമസീമയിലെ സ്വവസതിയില്‍ ശ്യാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെങ്കിലും സുഹൃത്തുക്കളും ബന്ധുക്കളും ഈ വാദം തള്ളിക്കളയുകയാണ്. ജൂനിയര്‍ എന്‍.ടി.ആര് പങ്കെടുക്കുന്ന ഒട്ടുമിക്ക പൊതുചടങ്ങുകളിലേയും സാന്നിധ്യമായിരുന്നു ശ്യാം. ഈസ്റ്റ് ഗോദാവരിയിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് ശ്യാം.
20-കാരനായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമായത്. ശ്യാമിന്റേത് ആത്മഹത്യയല്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ആരോപിച്ചാണ് പ്രതിഷേധം.
ജൂനിയര്‍ എന്‍.ടി.ആറിനുപുറമേ നടന്മാരായ പവന് കല്യാണ്‍, നിഖില്‍ സിദ്ധാര്‍ത്ഥ, സംവിധായകന് മാരുതി തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ശ്യാമിന്റെ മരണത്തിനുപിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. വി വാണ്ട് ജസ്റ്റിസ് ഫോര്‍ ശ്യാം എന്‍.ടി.ആര് എന്ന ഹാഷ് ടാഗ് ക്യാമ്പെയ്നും ട്വിറ്റര്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
A Movie fan is one of us… The reason why Cinema Exists.
Requesting @APPOLICE100 to Plz look into this . #WeWantJusticeForShyamNTR https://t.co/NFE5WxZkIw
— Nikhil Siddhartha (@actor_Nikhil) June 27, 2023