മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്നാരാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. ഒരുപക്ഷേ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരിയായ യക്ഷി എന്ന ചിത്രത്തിലെ കഥാപാത്രത്തെ വിശേഷിപ്പിക്കാം. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു എങ്കിലും ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രമായിരുന്നു താരത്തെ കൂടുതൽ ജനപ്രിയ ആക്കി മാറ്റിയത്. പിന്നീട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം സജീവമായിരുന്നു. കന്നട നടനായിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു താരത്തിൻ്റെ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. എന്നാൽ വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിനു മുൻപ് തന്നെ ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ചിരഞ്ജീവിയുടെ വിയോഗം. ഒക്ടോബർ 22നു ആയിരുന്നു ഒരു ആൺകുഞ്ഞിന് മേഘ്ന ജൻമം നൽകിയത്.
കുഞ്ഞ് ജനിച്ചതിനു ശേഷം കുഞ്ഞിൻറെ എല്ലാ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചിരുന്നു. കുട്ടിക്ക് ഇതുവരെ പേര് നൽകിയിട്ടില്ല. എങ്കിലും ജൂനിയർ ചിരു അല്ലെങ്കിൽ ജൂനിയർ സി എന്നാണ് കുഞ്ഞിനെ അമ്മയും വീട്ടുകാരും ആരാധകരും എല്ലാം ഒരുപോലെ വിളിക്കുന്നത്. കഴിഞ്ഞദിവസം മേഘ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. കുഞ്ഞിനെ ഒക്കതിരുത്തി അപ്പയോട് കിന്നാരം പറയുന്ന വീഡിയോ ആണ് മേഘ്ന പങ്കുവെച്ചത്. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം.
View this post on Instagram
ഇന്ന് മേഘ്നയുടെ പിറന്നാൾ കൂടിയാണ്. ധാരാളം ആളുകൾ ആണ് താരത്തിന് പിറന്നാളാശംസകൾ നേർന്നു കൊണ്ട് എത്തുന്നത്. നസ്രിയ നസീം താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് കുറിച്ചിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മാഡ് ഡാഡ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അമ്മയും മകളും ആയിട്ടായിരുന്നു ഇരുവരും അഭിനയിച്ചത്.