Film News

മലയാളികള്‍ എഴുതിയ ഗംഭീര തിരക്കഥ സംവിധാനം ചെയ്യാന്‍ കിട്ടിയ അവസരം; 2018 ന്റെ വിജയത്തില്‍ നന്ദി പറഞ്ഞ് ജൂഡ്

കേരളത്തെ ഭീതിയിലാഴ്ത്തിയ വെള്ളപ്പൊക്കവും മലയാളികളുടെ അതിജീവനവും പ്രമേയമാക്കി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018′ സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

- Advertisement -

സോഷ്യല്‍ മീഡിയ മുഴുവന്‍ ചിത്രത്തിനെ പ്രശംസിച്ചുള്ള വാക്കുകളാണ്. എല്ലാ ഷോകളും ഹൗസ് ഫുള്ളാണ്. പല സ്ഥലങ്ങളിലും ഷോ വെളുപ്പിന് വരെ നീട്ടിയിട്ടുണ്ട്. ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

മലയാളികള്‍ എഴുതിയ തിരക്കഥയാണ് 2018 എന്നും സിനിമ സംവിധാനം ചെയ്യാന്‍ അവസരമൊരുക്കിയതിന് നന്ദി എന്നുമാണ് ഫേസ്ബുക്കില്‍ സംവിധായകന്‍ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ സംവിധായകന് അഭിനന്ദനം അറിയിച്ച് എത്തുന്നത്.

വന്‍ പ്രമോഷനോ ഹൈപ്പോ ഇല്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ കയറി പോരുകയായിരുന്നു.ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും 1.85 കോടി രൂപ ആദ്യ ദിനം കേരള ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് നേടാനായി എന്നാണ് ട്വിറ്ററില്‍ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018ല്‍ കേരളം അതിജീവിച്ച പ്രളയമാണ് സിനിമയുടെ പ്രമേയം. ‘എവരി വണ്‍ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനില്‍ ആണ് സിനിമ എത്തിയത്.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്.

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അഖില്‍ പി ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജും ചിത്രസംയോജനം ചമന്‍ ചാക്കോയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നോബിന്‍ പോള്‍ സംഗീതവും, വിഷ്ണു ഗോവിന്ദന്‍ സൗണ്ട് ഡിസൈനും നിര്‍വ്വഹിച്ചു.

Abin Sunny

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

30 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

55 mins ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

2 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

14 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 hours ago