ക്ഷമ നഷ്ടപ്പെട്ടാല്‍ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും പിന്നെ പൊട്ടിത്തെറിക്കും; തനിക്കുള്ള ഗുണങ്ങളെ കുറിച്ച് ജോമോള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോള്‍ ‘മൈഡിയര്‍ മുത്തച്ഛന്‍’ എന്ന സിനിമയിലും ബാലതാരമായിരുന്നു. ‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്ന സിനിമയിലൂടെ നായികയായ ജോമോള്‍ക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.


നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് താരം. തന്റെ വിശേഷം പങ്കുവെച്ച് ജോമോള്‍ എത്താറുണ്ട്. ഇപ്പോള്‍ തന്റെ നല്ല ഗുണങ്ങളെ കുറിച്ച് ആണ് നടി പറയുന്നത്.

ഗോസിപ്പുകള്‍ക്ക് ഒന്നും അധികം കാത് കൊടുക്കാത്ത ആളാണ് താന്‍. മാത്രമല്ല, തന്നോട് ആരെങ്കിലും ഒരു രഹസ്യം പറഞ്ഞാല്‍, അതൊരിക്കലും മൂന്നാമതൊരാള്‍ അറിയില്ല. ഭര്‍ത്താവിനോട് ആണെങ്കിലും പറയില്ല. അത്രയധികം വാക്കിന് വില കൊടുക്കുന്ന ആളാണ് താന്‍ എന്ന് ജോമോള്‍ പറയുന്നു.


മറ്റൊരു കാര്യം ക്ഷമയാണ്. നല്ല രീതിയില്‍ ക്ഷമ ഉള്ള ആളാണ് ഞാന്‍. ആ ക്ഷമ നഷ്ടപ്പെട്ടാല്‍ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും. അത് കഴിഞ്ഞാല്‍ പൊട്ടിത്തെറിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ക്ഷമിച്ച് നില്‍ക്കാനും സയലന്റ് ആയിരിക്കാനും പറ്റില്ല, ഒറ്റയടിയ്ക്ക് പൊട്ടിത്തെറിച്ചേക്കും താരം പറഞ്ഞു.
ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് തന്റെ ചില നല്ല ഗുണങ്ങളെ കുറിച്ച് നടി പറഞ്ഞത്.