ബിഗ് ബോസ് മലയാളം സീസണ് 3 യിലെ മത്സരാര്‍ത്ഥി അല്ലെങ്കില്‍ പോലും , ഇത് സംബന്ധിച്ച വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട് ജിയാ ഇറാനി. റിതുവിനെക്കുറിച്ച് പറഞ്ഞാണ് ജിയ സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. റിതുവിനൊപ്പമുള്ള നിരവധി ചിത്രം പങ്കുവെച്ചതോടെയാണ് ജിയയെയും പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തങ്ങള്‍ പ്രണയത്തില്‍ ആണെന്നും വൈകാതെ വിവാഹം ഉണ്ടാവും എന്നൊക്കെയാണ് ജിയ പറയുന്നത്. എന്നാല്‍ ഇതിനോട് റിതു ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാത്രമല്ല ജിയയെ റിതു ഇന്‍സ്റ്റയില്‍ നിന്നും അണ്‍ഫോളോ അടിക്കുകയും ചെയ്തു. ഇതിനിടെ ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജിയ എത്തിയിരുന്നു. മജ്സിയഭാനു, സജ്ന, ഫിറോസ് ഖാന്, ലക്ഷ്മി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. പൊളി ഫിറോസിനോടൊപ്പമുള്ള മറ്റൊരു ചിത്രവും ജിയ പോസ്റ്റ് ചെയ്ത. മൂന്ന് ലവ് ഇമോജിയോടൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇവിടെയും റിതുവിനെ അന്വേഷിച്ച് പ്രേക്ഷകര്‍ എത്തിയിരുന്നു .
ഇപ്പോഴിതാ റിതുവിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ജിയ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു ജിയ. ഇതിനിടെ ചിലര്‍ പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. ഇതിന് രസകരമായ മറുപടിയായിരുന്നു ജിയ നല്‍കിയത്. ലവ് ഈസ് ഇന്‍ ദ എയര്‍ എന്നു പറഞ്ഞു കൊണ്ട് വിമാനത്തിന്റെ വീഡിയോയായിരുന്നു താരം പങ്കുവച്ചത്.
പിന്നാലെ ഒരാള്‍ റിതുവിനെക്കുറിച്ച് തന്നെ നേരിട്ട് ചോദിച്ചു. റിതുവുമായിട്ട് ഇപ്പോള്‍ കോണ്ടാക്ട് ഉണ്ടോ? എന്താ അവസ്ഥ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ജിയ നല്കിയ മറുപടി ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഒരു സിനിമാ ഗാനമാണ് ജിയ പങ്കുവച്ചത്. ഊഞ്ഞാലാ ഊഞ്ഞാലാ എന്ന പാട്ടാണ് ജിയ പങ്കുവച്ചത്. റിതു ഈ പാട്ടു പാടുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതോടെ ജിയയും റിതുവും അകന്നുവോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ് 3യുടെ ഫിനാലെ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വിന്നറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മണിക്കുട്ടന് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്, മണിക്കുട്ടന് ട്രോഫി വാങ്ങുന്നത് നേരില്‍ തന്നെ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ ഒന്നടങ്കം.
ഓഗസ്റ്റ് ഒന്നിന് ഇത് സംപ്രേക്ഷണം ചെയ്യും എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്.