Film News

വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്, അതുകൊണ്ടുതന്നെ ദയവുചെയ്ത് സഹായം നൽകണം – അഭ്യർത്ഥനയുമായി ജിഷിൻ

മലയാളത്തിലെ പ്രമുഖ സീരിയൽ ആർട്ടിസ്റ്റ്കളിൽ ഒരാളാണ് ജിഷിൻ മോഹൻ. ഇന്ന് ലോക്ക് ഡൗൺ മൂലം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് സീരിയൽ മേഖല. ഒരുപാട് കലാകാരന്മാരാണ് ഇത് മൂലം ദുരിതമനുഭവിക്കുന്നത്. ഒരുപക്ഷേ മടി കാരണമായിരിക്കാം പലരും ഇത് പുറത്ത് പറയാൻ കൂട്ടാക്കുന്നില്ല.

- Advertisement -

സാമൂഹ്യ മാധ്യമങ്ങളിൽ ആക്റ്റീവ് ആയിരിക്കുന്ന താരമാണ് ജിഷിൻ. ഇത് സംബന്ധിച്ചുള്ള ജിഷിൻെറ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മുഖ്യമന്ത്രിക്ക് താരം എഴുതിയ ഒരു കത്താണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയം. ആഹാരം തന്നെയാണ് ഇത് പങ്കുവെച്ചത്. താരത്തിൻ്റെ വാക്കുകളിലൂടെ. പ്രിയപ്പെട്ട സർ, ഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എൻറെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാനമാർഗം സീരിയലാണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥയല്ല ഞങ്ങളെപ്പോലെ ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെ പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല. ദിവസ വേതനം എന്നുതന്നെ പറയാം.

ഒന്നോരണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമേക്ക് ഒരു വിചാരം ഉണ്ടെങ്കിലും അതിസമ്പന്നതയിൽ ജീവിക്കുന്നവർ അല്ല ഞങ്ങൾ. ഒരു മാസം ഷൂട്ടിനു പോലെ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക ലോണിൻ്റെ തവണകൾ ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരിപ്പ് ഒന്നുംതന്നെ ഉണ്ടാകാറില്ല. ഒരു ലോക്ക്ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടയ്ക്കാനും, വീട്ടുവാടക കൊടുക്കാനും പണയം വെച്ച് സ്വർണം ഇത് വരെ തിരിച്ച് എടുക്കാൻ സാധിച്ചിട്ടില്ല. മുന്നോട്ടുള്ള ജീവിതം എങ്ങനെയാണ് എന്നോർത്ത് ഉറക്കമില്ലാതെ കുറെ രാത്രികൾ.

ഒരു സീരിയൽ കുടുംബം എന്ന് പറഞ്ഞാൽ ആർട്ടിസ്റ്റുകൾ കൂടാതെ പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറമാൻ തുടങ്ങി പ്രൊഡക്ഷനിൽ ചായ കൊടുക്കുന്ന പ്രൊഡക്ഷൻ പോയി വരെയുള്ളവരുടെ ജീവിത മാർഗം ആണ്. എല്ലാ തൊഴിൽ മേഖലകളിലും ഉള്ളവരും അവരവരുടെ വിഷമഘട്ടത്തിൽ പോകുന്ന സമയം ആണെന്നറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആണ് ഈ കത്ത്. ലോക്ക് ഡൗൺ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കാൻ അനുവാദം നൽകണമെന്ന് അപേക്ഷിക്കുന്നു.

Athul

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

9 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

9 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

10 hours ago