Bigboss

പേഴ്സണൽ സ്പേസിൽ നിന്നും മാറടാ മണ്ടാ..ജിന്റോയെ മണ്ടാ എന്ന് വിളിച്ച് ഗബ്രി.ഹൗസിൽ അടിപിടി

ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിഗംഭീരമായി മുന്നോട്ട് പോവുകയാണ്.നാലുപേർ മത്സരത്തിൽ നിന്നും പുറത്തായതോടെയും സിജോ ആശുപത്രിയിൽ അഡ്മിറ്റായതോടെയും ഹൗസിലെ മത്സരാർത്ഥികളുടെ എണ്ണം പതിനാലായി കുറഞ്ഞു. എന്നാൽ കട്ടക്ക് നിന്ന് ആവേശത്തോടെ മത്സരിക്കുന്നവരെ ഇപ്പോൾ ഹൗസിൽ കാണാൻ സാധിക്കുന്നില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നല്ലൊരു വൈൽ‌ഡ് കാർഡ് ഹൗസിലേക്ക് വരണമെന്നുള്ള അഭിപ്രായവും പ്രേക്ഷകർക്കുണ്ട്.ഇത്തവണ മുതൽ പവർ റൂമിലെ അം​ഗങ്ങളാണ് വീട്ടിലേയും അം​ഗങ്ങളുടേയും കാര്യങ്ങൾ നിയന്ത്രിക്കുന്നതും ഒരോരുത്തരുടെ പ്രവൃത്തികൾക്ക് അനുസരിച്ച് ശിക്ഷിക്കുന്നതും. ഈ ആഴ്ചയിലെ പവർ ടീം അം​ഗങ്ങൾ ജിന്റോയും രസ്മിനുമാണ്. നിഷാന കൂടി ഇവരുടെ ​ഗ്രൂപ്പിലുണ്ടായിരുന്നു. എന്നാൽ എവിക്ഷനിലൂടെ പുറത്തായതിനാൽ പവർ റൂമിൽ കയറാൻ അവസരം ലഭിച്ചില്ല.

- Advertisement -

. ഇപ്പോഴിതാ ജിന്റോയും ​ഗബ്രിയും തമ്മിൽ ഒരു വലിയ വാക്കുതർക്കം നടന്നിരിക്കുകയാണ്.പുതിയ പ്രമോയിലാണ് ഇരുവരും തമ്മിൽ നടന്ന വഴക്കിന്റെ ദൃശ്യങ്ങൾ ബി​ഗ് ബോസ് ‍ടീം ഉൾപ്പെടുത്തിയിരിക്കുന്നത്. മീറ്റിങ്ങിനിടയിൽ ​ഗബ്രിയുടെ ഏതോ ശാരീരിക അവസ്ഥയെ കുറിച്ച് ജിന്റോ പരാമർശിച്ചതോടെയാണ് വഴക്കുകളുടെ തുടക്കം. എന്റെ മെഡിക്കൽ കണ്ടീഷനെ എടുത്ത് എനിക്ക് എതിരെ ഉപയോ​ഗിക്കാൻ ജിന്റോയെന്നല്ല ഈ വീട്ടിലെ ഒരാൾക്കും ഒരു അവകാശവുമില്ല എന്ന് ​ഗബ്രി പറയുന്നതോടെയാണ് വഴക്കിന്റെ തുടക്കം.ഇത് കേട്ട ജിന്റോ രോഷത്തിൽ സീറ്റിൽ പോയിരിക്കാൻ ​ഗബ്രിയെ ശാസിക്കുന്നുണ്ട്. ഇതോടെ ​ഗബ്രിയും രോഷാകുലനായി. എന്റെ ​പേഴ്സണൽ സ്പേസിൽ നിന്നും മാറടാ… പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ… ദേഹത്ത് നിന്നും മാറി നിക്കടോ എന്നൊക്കെ ​ഗബ്രി ജിന്റോയോട് രോഷത്തിൽ പറയുന്നുണ്ടായിരുന്നു. ജിന്റോയും ഒട്ടും വിട്ടുകൊടുക്കാതെ ​ഗബ്രിയോട് തർക്കിക്കുന്നുണ്ടായിരുന്നു. പിടിച്ച് മാറ്റിയില്ലെങ്കിൽ അടിപൊട്ടുമെന്ന് മനസിലായ മറ്റ് ഹൗസ്മേറ്റ്സുകൾ ഇരുവരേയും പിടിച്ച് മാറ്റുന്നുണ്ടായിരുന്നു എന്നാൽ എന്താണ് വഴക്കിനുള്ള കാരണമെന്നത് വ്യക്തമല്ല.ജിന്റോയെ ​ഗബ്രി മണ്ടായെന്ന് വിളിച്ചതിനോട് എതിർപ്പ് പ്രകടിപ്പിച്ചും നിരവധിപേർ രം​ഗത്തെത്തിയിട്ടുണ്ട്.

Anusha

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

11 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

11 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

11 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

12 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

12 hours ago