പായ്ക്കപ്പലില്‍ ലോകം ചുറ്റുന്നതിനിടെ കാലിന് പരുക്കേറ്റ് തമിഴ്നാട്ടിലെ കടലില്‍ നങ്കൂരമിട്ട വിദേശ പൗരനെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. നെതര്‍ലെന്‍ഡ് സ്വദേശി ക്യാപ്ടന് ജെറിയോണ്‍ എലോട്ടിനെയാണ്(48) വിഴിഞ്ഞത്ത് എത്തിച്ചത്. ഇയാള്‍ക്ക് വൈദ്യസഹായം തേടാനും താത്ക്കാലികമായി തങ്ങാനുമുള്ള അനുമതിയും മാരിടൈം ബോര്‍ഡ് അധികൃതര്‍ നല്കി.
കഴിഞ്ഞം വര്‍ഷം ടാന്‍സാനിയയില്‍ നിന്ന് ഇന്ത്യോനേഷ്യ വഴിയായിരുന്നു ഡര് എന്നു പേരുള്ള തന്റെ ലില്‍ ലോകം ചുറ്റാനായി ജെറിയോണ്‍ പുറപ്പെട്ടത്. സഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യന്‍ കടലിലെത്തിയ ജെറിയോണ്‍ ഇടതുകാലിനുണ്ടായ പരുക്ക് വഷളായതോടെ കന്യാകുമാരി ലക്ഷ്യമാക്കി യാത്ര ചെയ്തെങ്കിലും യാത്ര തുടരാനായില്ല. തുടര്‍ന്ന് തേങ്ങാപ്പട്ടണം തുറമുഖത്തിനടുത്ത് പായ്കപ്പല്‍ നങ്കൂരമിടുകയായിരുന്നു. വിവരമറിഞ്ഞ സുരക്ഷാ ഏജന്‍സികള്‍ ഇവിടെയെത്തി രേഖകള്‍ പരിശോധിക്കുകയും പരുക്കിന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കേരളാ മാരിടൈം അധികൃതരുടെ സഹായം തേടിയതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ പൊലീസിന്റെ സഹായത്തോടെ ഇന്നലെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. തുറമുഖത്തെ സീവേര്‍ഡ് വാര്‍ഫില്‍ അടുപ്പിച്ച പായ്ക്കപ്പലിലാണ് നിലവില്‍ ജെറിയോണ്‍ എലൗട്ട് ഉള്ളത്. ഈ മാസം 28 വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.