മലയാളികളുടെ പ്രിയങ്കരനാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛനെ പോലെ മകനും അഭിനയത്തില്‍ കഴിവ് തെളിയിച്ച് കഴിഞ്ഞു. പ്രേക്ഷകരെ ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആദ്യ ചിത്രത്തിലെ പ്രകടനം.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ പ്രണവ് നായക വേഷത്തില്‍ എത്തിയത്. ഇതിന് മുമ്പ് ബാലതാരമായി പ്രണവ് സിനിമയില്‍ എത്തിയിരുന്നു. ഒന്നാമന്, പുനര്‍ജനി എന്നീ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.
ചിത്രം ആദി കണ്ടവര്‍ , ഇതിലെ താരപുത്രന്റെ പ്രകടനം മറന്നു കാണില്ല. ആദിയിലെ രംഗങ്ങള്‍ ഡ്യൂപ്പിനെ വെച്ച് ചെയ്യാന്‍ ആയിരുന്നു തീരുമാനിച്ചത്. എന്നാല്‍ പ്രണവ് താന്‍ ചെയ്യാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അതെല്ലാം താരം തന്നെ ചെയ്തത്. ഇതിന് പിന്നാലെ കുറച്ച് പരിക്കും പ്രണവിന് പറ്റിയിരുന്നു. ഡ്യൂപ്പിനെ വെച്ച് ചെയ്യിക്കാന്‍ മോഹന്‍ലാല്‍ തന്നെ ജീത്തു ജോസഫിനെ വിളിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് സംവിധായകന് പറയുന്നത്.
‘പ്രണവ് ഡ്യൂപ്പ് വേണ്ടാന്ന് ഒകെ പറയും. പക്ഷേ ഡ്യൂപ്പിനെ വെച്ച് ചെയ്യിപ്പിച്ചാല്‍ മതിയെന്ന് ലാലേട്ടന് എന്നോട് പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു ശരി. അച്ഛനായതുകൊണ്ട് മകന്റെ കേസ് വരുമ്പോ എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു ആധിയാണത്. ഞാന്‍ ഡ്യൂപ്പിനെ കൊണ്ടുവന്നു. എന്നാല്‍ പ്രണവ് താന്‍ തന്നെ ചെയ്ത് നോക്കാമെന്ന് പറഞ്ഞു.
അങ്ങനെ പ്രണവ് തന്നെ ചെയ്തു. ചിത്രത്തിന്റെ ഒരു ഭാഗത്ത് ഡ്യൂപ്പിനെ വെക്കേണ്ടി വന്നു. അന്ന് പ്രണവിന്റെ കാലിന് പറ്റിയ പാഡ് ഇല്ലായിരുന്നു. അതിനാല്‍ തന്നെ ഡ്യൂപ്പ് ചെയ്യട്ടെയെന്ന് പ്രണവും പറഞ്ഞു. മറ്റു സാഹസിക രംഗങ്ങളെല്ലാം പ്രണവ് തന്നെ ചെയ്തു. ഇതിനിടെ കുറെ പരിക്കും പറ്റിയിട്ടുണ്ട്.
ഒരു ദിവസത്തെ പരിക്ക് കണ്ട് ഞാന്‍ കുറച്ചു ഭയന്നു. അപ്പോള്‍ പെട്ടന്ന് ലാലേട്ടനെയാണ് ഓര്‍മ്മ വന്നത്. പക്ഷേ അതെല്ലാം ഭയങ്കര കൂളായിട്ടാണ് പ്രണവ് എടുത്തത് ജീത്തു ജോസഫ് പറയുന്നു.