എല്ലാം കൊണ്ട് വ്യത്യസ്തമാണ് ബിഗ് ബോസ് മലയാളം സീസണ് ഫോര്‍. രണ്ട് ലെസ്ബിയന്‍സിന് കൂടി അവസരം നല്കി എന്നതാണ് ഇതില്‍ പ്രധാനം. എന്നാല്‍ ഷോ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ഇതിലെ മത്സരാര്‍ത്ഥി അശ്വിനും താന്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലെ രണ്ട് ലസ്ബിയന്‍സ് പ്രണയത്തിലാണോ എന്ന സംശയം ആണ് ഉയരുന്നത്. ചാനല്‍ പുറത്ത് വിടാത്ത ഭാഗങ്ങളുടെ ലൈവ് വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
തന്റെ പങ്കാളി മോണിക്കയെ കുറിച്ച് ജാസ്മിന് തുറന്ന് പറഞ്ഞിരുന്നു. ഇവര്‍ ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആണ്. അപര്‍ണ മള്‍ബറിയും തന്റെ പങ്കാളിയെ കുറിച്ച് പറഞ്ഞിരുന്നു . മൂന്ന് വര്‍ഷം മുന്‍പ് ആണ് അപര്‍ണ അമൃതശ്രീയെ വിവാഹം ചെയ്തത്.
ഇപ്പോള്‍ ഷോയില്‍ വെച്ച് ജാസ്മിന് അപര്‍ണയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. ‘എന്തൊരു ഭംഗിയാണ് അവളെ കാണാന്‍. സ്വഭാവവും ആകര്‍ഷണമാണ്. എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നുന്നു’ എന്ന തരത്തിലാണ് നിമിഷയോട് ജാസ്മിന് പറഞ്ഞത്. പിന്നാലെ തന്റെ ഇഷ്ടം അപര്‍ണയോടും പറയുന്നുണ്ട് ജാസ്മിന്.
ഇതിന് പിന്നാലെ ഇത് നാട്ടുകാര്‍ എല്ലാം കാണുന്ന ഷോ ആണ്. മാത്രമല്ല, നിനക്കൊരു ഭാര്യയുണ്ട്.. എനിക്കൊരു ഗേള്‍ ഫ്രണ്ടും. അതുകൊണ്ട് നിന്നില്‍ നിന്ന് ഞാന്‍ അല്പം അകലം പാലിക്കും’ എന്നും ജാസ്മിന് പറയുന്നുണ്ട്.