ബിഗ്ബോസിന് അകത്ത് ഇപ്പോൾ വലിയ സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്.വിവാഹം ചെയ്യാനോ തനിക്ക് പറ്റില്ലെന്ന് ഗബ്രി തുറന്ന് പറഞ്ഞത് ജാസ്മിനെ വിഷമിപ്പിച്ചിട്ടുണ്ട്. ഗബ്രിയിൽ നിന്നും ഇങ്ങനെയാെരു പ്രതികരണം ജാസ്മിൻ പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിൻ വിഷമം രെസ്മിനോട് തുറന്ന് പറയുന്നുമുണ്ട്. എന്റെ ഏഴ് ആഴ്ച കളഞ്ഞു. അവനൊരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു. കഴിഞ്ഞയാഴ്ച മൊത്തം ഞാൻ കരയുകയായിരുന്നു. റിലേഷൻഷിപ്പിന് പോലും താൽപര്യമില്ലെന്ന ഒരു വാക്കെങ്കിലും ഗബ്രി പറയാതിരുന്നെങ്കിലെന്ന് ജാസ്മിൻ വിഷമത്തോടെ പറഞ്ഞു. രെസ്മിൻ ജാസ്മിനെ ഉപദേശിക്കുന്നുമുണ്ട്. ഇവന്റെ വിശദീകരണം നീ കേൾക്കണമെന്ന് രെസ്മിൻ പറയുന്നു. ഈയാഴ്ച നീ പോയില്ലെങ്കിൽ നീ ടോപ് ഫൈവ് ആകുമെന്നും രെസ്മിൻ പറഞ്ഞു.
എല്ലാം പോയെടീ എന്ന് ജാസ്മിൻ പറഞ്ഞപ്പോൾ അതിന് നീ തന്നെയാണ് കാരണമെന്ന് രെസ്മിൻ മറുപടി നൽകി. ഇനിയും നീ അവന്റെയടുത്ത് പോയാൽ ഈ കൈ ഉണ്ടാകില്ലെന്നും രെസ്മിൻ പറഞ്ഞു. എന്നാൽ താൻ ഗബ്രിയുടെ അടുത്ത് പോകുമെന്നാണ് ജാസ്മിൻ നൽകിയ മറുപടി. അടുത്ത് പോകുകയും കെട്ടിപ്പിടിക്കുകയും ചെയ്യും. അവനോട് എനിക്ക് ഇഷ്ടമുണ്ട്, വെറിപ്പില്ല, പക്ഷെ എന്റെ കണ്ണിൽ ഇഷ്ടം ഉണ്ടാകില്ലെന്നും ജാസ്മിൻ പറയുന്നുണ്ട്.ഗബ്രിയുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടും കാര്യങ്ങൾ സങ്കീർണമാക്കുന്നത് ജാസ്മിനാണെന്ന് പ്രേക്ഷകർ പറയുന്നു. ഗബ്രിയോടുള്ള അടുപ്പത്തെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നോറയോടും ജാസ്മിൻ വിശദീകരിക്കുകയുണ്ടായി. പരസ്പരം ഇഷ്ടമുണ്ട്. എന്നാൽ ക്ലാരിറ്റിയില്ല. ബിഗ് ബോസ് മലയാളത്തിൽ ഒരപു സീസണിലും ഗബ്രിയെ പോലൊരു മത്സരാർത്ഥി വന്നിട്ടില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. പ്രേക്ഷക സ്വീകാര്യതയെന്നും കണക്കിലെടുക്കാതെയാണ് ഗബ്രി മുന്നോട്ട് പോകുന്നത്. ജാസ്മിനുമായി റിലേഷൻഷിപ്പിന് പോലും തയ്യാറല്ലെന്ന് പറഞ്ഞത് പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്.