Bigboss

വേറെ ഒരാള്‍ എന്റെ മുറിയില്‍ കിടക്കാന്‍ പാടില്ല. അതുകൊണ്ട് എന്നെ ആര് വിവാഹം കഴിക്കാനാണ്. കഴിച്ചാല്‍ തന്നെ പിറ്റേന്ന് ഇറങ്ങി പോടീ എന്ന് പറയും.

മലയാളം ബിഗ്ബോസിൽ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജാൻമണി.സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കേരളത്തില്‍ അറിയപ്പെടുന്ന താരം കൂടിയാണ് ജാൻ മണി.ഇപ്പോൾ ഇതാ തന്റെ സ്വദേശം എവിടെയാണെന്നും താന്‍ കേരളത്തിലേക്ക് വന്നതെങ്ങനെയാണെന്നും ജാന്‍മണി വെളിപ്പെടുത്തി. എന്നാല്‍ സഹ മത്സരാര്‍ത്ഥികളെ ശപിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. കഴിഞ്ഞ ദിവസങ്ങളില്‍ അവതാരകനായ മോഹന്‍ലാലില്‍ നിന്നും താക്കീതും ജാന്‍മണിയ്ക്ക് ലഭിച്ചിരുന്നു.തന്റെ ജീവിതത്തെ പറ്റിയും കല്യാണത്തെ കുറിച്ചുമൊക്കെ ജാന്‍മണി തന്നെ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മുന്‍പൊരിക്കല്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയൊരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. എന്റെ കുടുംബവും കൂട്ടുകാരുമൊക്കെ സന്തോഷത്തിലാണെങ്കില്‍ ഞാനും സന്തോഷിക്കും. ഒറ്റയ്ക്ക് സന്തോഷിക്കാതെ അത് ഷെയര്‍ ചെയ്യാനും ആള് വേണമെന്നാണ് ജാൻമണി പറയുന്നത്. അങ്ങനെ ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല. ഇതിനെ പറ്റി ഞാന്‍ മഞ്ജു ചേച്ചിയോടും പറഞ്ഞിട്ടുണ്ട്. എനിക്കൊരു വിദേശിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം.

- Advertisement -

വലിയൊരു വീടും മുറ്റത്ത് മൂന്നുനാല് കാറുകളുമൊക്കെ വേണം. രാവിലെ ഉറക്കമെഴുന്നേറ്റ് ഗൗണൊക്കെ വിരിച്ച് പിടിച്ച് ഇറങ്ങി വരും. എന്നിട്ട് ഒരു കാറില്‍ കയറി ഷോപ്പിങ്ങിന് പോകും. ഒത്തിരി സാധനങ്ങള്‍ വാങ്ങിയിട്ട് അതിന്റെ ബില്‍ എന്റെ ഭര്‍ത്താവിന് കൊടുക്കാനായി പറയും. എന്റെ പൈസ എന്റേതാണ്. അതുപോലെ നിങ്ങളുടെ പൈസയും എന്റേതാണെന്ന് ഭര്‍ത്താവിനോട് പറയും. അതൊക്കെയാണ് എന്റെ മോഹമെന്ന് പറയുന്നുണ്ട് .മാത്രമല്ല എനിക്കൊരു റിലേഷന്‍ ഉണ്ടായിരുന്നു. ആസാമിലുള്ള നടനാണ് പുള്ളി. കുറേ വര്‍ഷങ്ങള്‍ റിലേഷനായിരുന്നെങ്കിലും പിരിഞ്ഞു. കഴിഞ്ഞ വര്‍ഷം അദ്ദേഹം വേറൊരു വിവാഹം കഴിച്ചു. എന്നാലും തങ്ങള്‍ സുഹൃത്തുക്കളാണെന്നാണ് ജാന്‍മണി പറയുന്നത്. കല്യാണം എന്ന് പറയുന്നത് ഒരു ബഹുമാനം കൊടുക്കേണ്ട കാര്യമാണ്. എന്നാല്‍ ഇപ്പോഴത്തെ വിവാഹങ്ങളില്‍ ഒത്തിരി പ്രശ്‌നങ്ങളാണ് സംഭവിക്കുന്നത്. വിവാഹമെന്ന് പറഞ്ഞാല്‍ ചെറിയൊരു കാര്യമല്ല. ഞങ്ങള്‍ വിവാഹം കഴിച്ചുവെന്ന് മീഡിയയില്‍ പറയാം. എന്നാല്‍ അത് മുന്നോട്ട് കൊണ്ട് പോകാനുള്ള ഗട്ട്‌സ് വേണം. സൂര്യയോടും ഇഷാനോടും എനിക്കതില്‍ ബഹുമാനമുണ്ട്. അവര്‍ കറക്ട് രീതിയിലാണ് ബന്ധം കൊണ്ട് പോയത്. അതുപോലെ ആയിരിക്കണമെന്നൊരു ആഗ്രഹമുണ്ട്.

വേറെ ഒരാള്‍ എന്റെ മുറിയില്‍ കിടക്കാന്‍ പാടില്ല. അതുകൊണ്ട് എന്നെ ആര് വിവാഹം കഴിക്കാനാണ്. കഴിച്ചാല്‍ തന്നെ പിറ്റേന്ന് ഇറങ്ങി പോടീ എന്ന് പറയും. സുഹൃത്തുക്കളാണെങ്കില്‍ കുഴപ്പമില്ല. അവരുമായി ഷെയര്‍ ചെയ്യും. എന്നാല്‍ കല്യാണം കഴിഞ്ഞാല്‍ വേറെ ഒരാളുടെ കൂടെ റൂം ഷെയര്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. എനിക്ക് രാത്രി ഉറക്കത്തില്‍ ഉരുണ്ട് വീഴുന്ന സ്വഭാവം ഉണ്ട്. പില്ലോ ചുറ്റിനും വെച്ചിട്ടാണ് കിടക്കുന്നത്. ഒരീസം രഞ്ജുവിന്റെ വീട്ടില്‍ നിന്നും ഞാന്‍ ജനലിലൂടെ താഴേക്ക് വീണ സംഭവവും ഉണ്ടായിട്ടുണ്ടെന്നും ജാന്‍മണി പറയുന്നു.

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

11 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

11 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

12 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

12 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

12 hours ago