Bigboss

ജാസ്മിൻ എന്നെ ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയലാക്കി.എന്നെ വഞ്ചിച്ചു.ബിഗ്ബോസിലെ അവളുടെ എല്ലാം ആവശ്യവും ചെയ്തത് ഞാൻ ആയിരുന്നു

ഓരോ ദിവസം കഴിയുമ്പോളും വലിയ പ്രശ്നങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത് .ജാസ്മിനും ഗബ്രിയുമാണ് പ്രധാന വിഷയം.കഴിഞ്ഞ ദിവസം ഷോയുടെ അവതാരകമായ മോഹൻലാൽ ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദ്യമുയർത്തിയപ്പോൾ തങ്ങൾക്ക് ഇഷ്ടമുണ്ടെന്നും പ്രണയത്തിലാകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് ജാസ്മിൻ വിശദീകരിച്ചത്.ഈ സാഹചര്യത്തിലാണ് ജാസ്മിന്റെ ഈ പ്രതികരണത്തിന് പിന്നാലെ ഇനി ജാസ്മിനുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രതിശ്രുത വരൻ കൂടിയായ അഫ്സൽ അമീർ. ഇനിയും തനിക്ക് ഒരു ജോക്കറായി തുടരാൻ സാധിക്കില്ലെന്നാണ് അഫ്സൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ വ്യക്തമാക്കി.

- Advertisement -

‘ബിഗ് ബോസ് എന്ന ഈ മെഗാ ഡ്രമാറ്റിക് സീരിയലിലേക്ക് എൻ്റെ പേര് വലിച്ചിഴച്ചതിന് നന്ദി ജാസ്മിൻ. ഷോയിൽ എന്റെ പങ്കാളി എന്ന് അവളാണ് പരിചയപ്പെടുത്തിയത്, ഇപ്പോൾ എൻ്റെ സ്ഥാനം ഒരു സൈഡ് സ്റ്റാൻഡിന് സമാനമാണ്. എന്താണെന്ന് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ഷോയ്ക്ക് നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാൻ സാധിക്കും.അവളുടെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങൾക്കാർക്കും അറിയില്ല.എന്റെ സ്വകാര്യത നിലനിർത്താൻ അനുവദിക്കണമെന്നും തെറ്റിധാരണ പരത്തുന്ന വ്യാജ വാർത്തകൾ ഇനിയെങ്കിലും നൽകരുതെന്നും ഞാൻ അപേക്ഷിക്കുകയാണ്. ഈ ലൂപ്പിലേക്ക് എന്നെ മനപ്പൂർവ്വം വലിച്ചിഴക്കരുത്. അവൾ ആഗ്രഹിക്കുന്നതെന്തും അവൾ ചെയ്യട്ടെ, അവൾ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ, ഈ പ്രതിസന്ധി ഇനി കൈകാര്യം ചെയ്യാൻ എനിക്ക് കഴിയില്ല.

ഈ ദിവസങ്ങളിലെല്ലാം ഞാൻ നിശബ്ദത പുലർത്തിയതിന് കാരണം മാനസികമായി ഞാൻ ബുദ്ധിമുട്ടുന്നത് കൊണ്ടായിരുന്നു. എന്നാൽ ഈ പെൺകുട്ടി കാരണം ഇനിയും അപമാനം സഹിച്ച് മുന്നോട്ട് പോകാൻ എനിക്ക് സാധിക്കില്ല. ഇനിയും എത്ര അപമാനം ഈ വൃത്തികെട്ട ഷോ കാരണം ഞാൻ അനുഭവിക്കേണ്ടി വരും.ഞാൻ പറയാൻ പോകുന്നത് കാര്യത്തിന് അവളുടെ സപ്പോർട്ടേസ് എന്നെ വെറുക്കും. പക്ഷേ ഞാൻ എന്താണ് നേരിട്ടതെന്ന് എനിക്ക് കൃത്യമായി അറിയാം. ആത്മാർത്ഥമായ ബന്ധം പുലർത്തുന്നവർക്ക് ഇതൊരു പാഠമാണ്. ജാസ്മിൻ എൻ്റെ ജീവിതവും വികാരവും സ്വപ്നങ്ങളും കൊണ്ടാണ് കളിച്ചത്. മുൻ റിലേഷൻ ബ്രേക്കപ്പ് ആയപ്പോൾ ഞാനായിരുന്നു അവളെ എല്ലാ രീതിക്കും പിന്തുണച്ചത്, എന്റെ കുടുംബത്തെ പോലും ഞാൻ ഇതിന്റെ പേരിൽ പിണക്കി, എന്നിട്ട് എനിക്ക് ലഭിച്ചത് ഇതാണ് . അവൾ എന്നോട് വളരെ അധികം അടുത്തപ്പോഴാണ് വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചത്. ഞങ്ങളുടെ 7 മാസത്തെ ബന്ധം വളരെയധികം സ്നേഹം നിറഞ്ഞതായിരുന്നു. അത് എത്ര തീവ്രമാണെന്ന് ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയാം. ഇപ്പോൾ ഈ നാടകം കാണുമ്പോൾ ഞാൻ ഒരു യൂസ് ആന്റ് ത്രോ മെറ്റീരിയൽ ആണെന്ന തോന്നലാണ് എനിക്ക്.

https://www.instagram.com/p/C5ycDmovyXR/?igsh=MTcxdTJucXBhYWVjMA==

അവൾ എത്രമാത്രം വെറുപ്പാണ് ഈ ഷോയിലൂടെ സമ്പാദിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. കാരണം അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാന്റിൽ ചെയ്യുന്നത് ഞാനാണ്. ‘ഞാൻ പുറത്ത് ഒരാൾക്ക് വാക്ക് കൊടുത്തിട്ടുണ്ട്’ എന്ന് ഒരു നൂറുതവണയെങ്കിലും അവൾ അവിടെ പറയുന്നത് നിങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ടാകാം. എന്നിട്ട് പറയുകയാണ് അവനോടുള്ള (ഗബ്രി) പ്രണയം ഞാൻ പിടിച്ചുവെയ്ക്കുന്നത് അത് പ്രാക്ടിക്കലാവില്ല എന്നത് കൊണ്ടാണെന്ന്. എന്ത് വൃത്തികേടാണിത്.അവളുടെ വാഗ്ദാനങ്ങളൊക്കെ ഒന്നുമല്ലാതായി. ഞാനിപ്പോൾ എന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുന്നിൽ ഒരു ജോക്കറായി. എന്നാൽ ഇനിയില്ല, ഞാൻ മടുത്തു. വഞ്ചനയെ മഹത്വവൽക്കരിക്കുന്ന ചില പ്രേക്ഷകർക്ക് നന്ദി !!’

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

1 hour ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

1 hour ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

2 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

2 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

2 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

3 hours ago