Bigboss

ഇത്തവണത്തെ ബിഗ്ബോസ് കാണാറില്ല. അരോചകം ആയി തോന്നി,വിവാദത്തിൽ പ്രതികരിച്ച് അഖിൽ

മലയാളികളുടെ ഇഷ്ട താരമാണ് അഖിൽ മാരാർ.കഴിഞ്ഞദിവസമാണ് ബി​ഗ് ബോസ് സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയുമായി ഒരു അഭിഭാഷകൻ രം​ഗത്ത് വന്നത്. കോടതിക്ക് പുറമെ പോലീസിനും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. ബി​ഗ് ബോസ് മലയാളം പരിപാടിയുടെ കണ്ടന്റ് പരിശോധിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം 5 ലെ വിജയിയായ അഖിൽ മാരാർ. ബി​ഗ് ബോസ് സീസൺ 6 കാണാറുണ്ടോ എന്ന ചോദ്യം കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ കേട്ട ആളാണ് താനെന്നും ഉത്തരം കാണാറില്ല എന്നാണെന്നും അഖിൽ പറയുന്നു. തനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അരോചകം ആയി അനുഭവപ്പെട്ടുവെന്നും ഇത് തന്റെ മാത്രം അനുഭവം ആണെന്നും അഖിൽ പറയുന്നു.താരത്തിന്റെ വാക്കുകൾ ഇതാണ്,

- Advertisement -

ബിഗ് ബോസ്സ് സീസൺ 6കാണാറുണ്ടോ..? കഴിഞ്ഞ ഒരു മാസത്തിനിടെ ഞാൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യം.. ഉത്തരം : കാണാറില്ല.. എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല അരോചകം ആയി അനുഭവപ്പെട്ടു.. ഇത് എന്റെ മാത്രം അനുഭവം ആണ്.. നിങ്ങൾക്ക് അങ്ങനെ ആകണമെന്നില്ല..



പിന്നെ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിനെതിരെ ഒരു വക്കീൽ കേസ് കൊടുത്തു… നല്ല കാര്യം നാലാളുടെ മുന്നിൽ താൻ വക്കീൽ ആണ് എന്നറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനപ്പുറം വക്കീലിന് മറ്റൊരു ഉദ്ദേശ്യവും ഇല്ല…ഇനി നാട് നന്നാക്കാൻ ആണ് ഉദ്ദേശ്യം എങ്കിൽ ബിഗ് ബോസ്സ് മാത്രം നിരോധിച്ചാൽ മതിയോ…

കുട്ടികളെ വഴി തെറ്റിക്കുന്ന സിനിമകൾ. യൂ ടൂബിലെ ചില കോമാളികളുടെ വ്ലോഗുകൾ.. കുടുംബങ്ങളിൽ നെഗറ്റീവ് മാത്രം പകരുന്ന സീരിയലുകൾ അതിനേക്കാൾ ഉപരി കുട്ടികളെയും യുവാക്കളെയും അടിമകൾ ആക്കി നശിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾ…. എത്രയോ മോശം സിനിമ നമുക്കിടയിൽ ഇറങ്ങിയിട്ടുണ്ട് അത് കൊണ്ട് സിനിമ നിരോധിക്കാൻ ആരെങ്കിലും പറയുമോ…

എത്രയോ മോശം ജഡ്ജിമാർ കാശ് വാങ്ങി വിധി പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് നീതിന്യായ വ്യെവസ്ഥ പൂർണമായും നിരോധിക്കണോ..എത്രയോ വക്കീലന്മാർ കേസ്സില്ലാതെ ജീവിക്കാൻ മാർഗ്ഗമില്ലാതെ നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു അത് കൊണ്ട് കുട്ടികൾ ആരും ഇനി നിയമം പഠിക്കണ്ട എന്നാരെങ്കിലും പറയുമോ…ചൊറിയും കുത്തിയിരുന്ന വക്കീലിന് ഈ വാർത്തയുടെ പേരിൽ നാല് കേസ് കിട്ടുന്നെങ്കിൽ കിട്ടട്ടെ… ഏഷ്യാനെറ്റിനും ബിഗ് ബോസിനും കാശ് മുടക്കാതെ മറ്റ് ചാനലിൽ വരെ സൗജന്യ പരസ്യം.. അല്ലാതെ അതിൽ കൂടുതൽ എന്ത് സംഭവിക്കാൻ…

 

Anusha

Recent Posts

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

29 mins ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

11 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

12 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

13 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

13 hours ago