മലയാളികൾക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് ജാൻവി കപൂർ. അനശ്വര നടി ശ്രീദേവിയുടെ മൂത്തമകൾ. ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ജാൻവി കപൂർ ഇപ്പോൾ. ബോണി കപൂർ ആണ് പിതാവ്. ഖുശി കപൂർ എന്ന് പേരുള്ള ഒരു അനിയത്തിയും കൂടി ഇവർക്ക് ഉണ്ട്. ഇപ്പോൾ വളരെ രസകരമായ ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ധാരാളം ആരാധകരുള്ള നടിയാണ് ജാൻവി കപൂർ ഇപ്പോൾ. ഇന്ത്യയിലുടനീളം ഇവർക്ക് ആരാധകർ ഉണ്ട്. ഇവരെ കാണാൻ വേണ്ടി ജയ്പൂരിൽ നിന്നും ഒരു ആരാധകൻ എത്തിയിരിക്കുകയാണ്. ജയ്പൂർ മുതൽ മുംബൈ വരെ ഇയാൾ നടന്നാണ് എത്തിയത്. ഏകദേശം 1,100 കിലോമീറ്ററുണ്ട് ദൂരം. ഈ കൊവിഡ് കാലത്തും വളരെ കഷ്ടപ്പെട്ടാണ് ഇയാൾ നടന്ന എത്തിയത്. തൻറെ പ്രിയപ്പെട്ട താരത്തെ കാണണം, താൻ വരച്ച ഒരു സമ്മാനം നൽകണം. ഇത്രയേ ഉണ്ടായിരുന്നുള്ളൂ ഇയാളുടെ ആഗ്രഹം. എന്നാൽ നടിയുടെ പ്രതികരണം ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
താരം ഓഫീസിൽ നിന്നും പുറത്തുവന്നു കാറിൽ കയറാൻ ഒരുങ്ങുകയായിരുന്നു. പുറത്തുനിന്നും ആരാധകൻ ഒരുപാട് ബഹളംവെച്ചു എങ്കിലും ആദ്യം താരം കാണാൻ കൂട്ടാക്കിയില്ല. പിന്നീട് ജയ്പ്പൂരിൽ നിന്നും നടന്നു വന്നിരിക്കുകയാണ് എന്ന സത്യം പറഞ്ഞപ്പോൾ ആരാധകനെ കാണാൻ നടി സമ്മതിച്ചു. എന്നാൽ വലിയ മൈൻഡ് ഒന്നും താരത്തിന് ഉണ്ടായിരുന്നില്ല. ആരാധകർ വന്ന് എന്തൊക്കെയോ പറഞ്ഞു എങ്കിലും അതൊന്നും താരം ശ്രദ്ധിച്ചിരുന്നില്ല.
View this post on Instagram
ഒടുവിൽ ആരാധകൻ കൊണ്ടുവന്ന ഗിഫ്റ്റ് വാങ്ങി കാറിലിട്ട് താരം ആരാധകനോട് യാത്ര പോലും പറയാതെ പോയി. ഗിഫ്റ്റ് പൊളിച്ച് ഗിഫ്റ്റ് പേപ്പർ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ആരാധകൻ മനസ്സിലായി എന്ന് പറഞ്ഞാൽ മതിയല്ലോ. നടന്മാരുടെയും നടിമാരുടെയും പിന്നാലെ ഇതുപോലെ ഭ്രാന്തന്മാരെ പോലെ നടക്കുന്ന ആരാധകർക്ക് ഇങ്ങനെ തന്നെ കിട്ടണം എന്നാണ് സമൂഹമാധ്യമങ്ങളിൽ വലിയ ഒരു വിഭാഗം ആളുകളും പറയുന്നത്. എന്നാൽ ഇത്രയും കഷ്ടപ്പാട് സഹിച്ച് വന്ന അയാളോട് ഒന്ന് നല്ല രീതിയിൽ പെരുമാറാൻ നടിക്ക് സാധിക്കുമായിരുന്നു എന്ന് പറയുന്നവരുമുണ്ട്.