ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സെയ്ഫ് അലി ഖാൻ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നിരവധി ഹിറ്റ് സിനിമകളാണ് സൈഫ് അലി ഖാൻ സമ്മാനിച്ചിട്ടുള്ളത്. ബോളിവുഡിൽ നിലവിലുള്ളതിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. കരീന കപൂറാണ് ഇദ്ദേഹത്തിൻറെ ഭാര്യ. കുറച്ചു വർഷങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും.
സെയ്ഫ് അലി ഖാൻ്റെ രണ്ടാമത്തെ വിവാഹമാണ് ഇത്. അമൃത സിംഗ് ആയിരുന്നു ആദ്യത്തെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇത്. ഏകദേശം പതിമൂന്ന് വർഷക്കാലത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു കൊണ്ടാണ് സെയ്ഫ് അലിഖാനും അമൃതയും വിവാഹമോചനം നേടിയത്. രണ്ടു മക്കളാണ് ഈ ബന്ധത്തിൽ ഉള്ളത്. മൂത്തമകൾ സാറാ അലി ഖാൻ അടുത്തിടെ ബോളിവുഡിൽ അരങ്ങേറിയിരുന്നു. കൂലി നമ്പർ വൺ എന്ന് വരുൺ ധവാൻ ചിത്രത്തിൽ സാറ ആയിരുന്നു നായിക.
കരീന കപൂറിനും സെയ്ഫ് അലിഖാനും രണ്ടു മക്കൾ ആണ് ഇപ്പോൾ ഉള്ളത്. മൂന്നു വർഷങ്ങൾക്ക് മുമ്പായിരുന്നു മൂത്തമകൻ ജനിച്ചത്. ടൈമർ എന്നാണ് ഈ കുട്ടിക്ക് ഇവർ പേരു നൽകിയത്. ഒരു അഫ്ഗാൻ രാജാവിൻറെ പേരാണ് ഇത്. ഇന്ത്യയെ ആക്രമിച്ച ഒരു ചരിത്രവും ഈ രാജാവിന് ഉണ്ട്. ഇത്തരത്തിലൊരു രാജാവിൻറെ പേര് സ്വന്തം മകന് നൽകിയതിലൂടെ സെയ്ഫ് അലി ഖാൻ്റെ രാജ്യ വിരുദ്ധ സ്വഭാവമാണ് പുറത്തുവന്നത് എന്നു സംഘപരിവാർ അനുകൂലികൾ ആരോപിച്ചിരുന്നു. എന്നാൽ ഇതിന് ഒരു മറുപടിയും സൈഫ് അലി ഖാൻ നൽകിയിരുന്നില്ല.
ഇപ്പോൾ രണ്ടാമത്തെ കുട്ടിയുടെ പേരും താരം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ആയിരുന്നു രണ്ടാമത്തെ കുട്ടി ജനിച്ചത്. എന്നാൽ ഇത്രയുംകാലം പേര് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. കുട്ടിയുടെ പേര് ഇതാണ് – ജഹാംഗീർ. ജഹാംഗീർ അലി ഖാൻ എന്നാണ് മുഴുവൻ പേര്. ഒരു മുഗൾ ചക്രവർത്തിയുടെ പേരാണ് ഇത്. ഇത്തവണയും സംഘപരിവാർ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യ വിരുദ്ധ നിലപാടുകൾ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് സൈഫ് അലി ഖാൻ എന്നാണ് ഇവരുടെ ആരോപണം. എന്തായാലും ഈ വിഷയത്തിലും സൈഫ് അലി ഖാൻ പ്രതികരിക്കും എന്ന് തോന്നുന്നില്ല. അടുത്തിടെ സൈഫ് അലി ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച താണ്ടവ് എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. ആമസോണിൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. സംഘപരിവാർ അനുകൂലികൾ ഈ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ഹിന്ദുവിരുദ്ധ രംഗങ്ങൾ ചിത്രത്തിലുണ്ട് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഇവർ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.