ആ സുന്ദരിമാരില്‍ ആരാണ് രവി ശങ്കറിന് ആ പൂച്ചക്കുട്ടിയെ അയച്ചത്, താന്‍ അറിയാതെ തന്നെ സ്നേഹിക്കുന്ന ആ പ്രണയിനിയെ കണ്ടെത്താന്‍ ഡെന്നിസും, രവി ശങ്കറും, മോനായിയു, അഭിരാമിയുമെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചിത്രം ‘സമ്മര്‍ ഇന്‍ ബത്ലഹേം കാണുമ്പോള്‍ പ്രേക്ഷകരും ആ സുന്ദരിമാരില്‍ ഓരോ ആളുടെ പേര് വിളിച്ചു പറയാറുണ്ട്. ഇപ്പോഴും ആളെ അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംഷ ഉണ്ട്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ കഴിയുമ്പോഴും സിനിമ ഇറങ്ങിയിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സുരേഷ് ഗോപിയും ജയറാമും മഞ്ജുവും മോഹന്‍ലാലും എല്ലാം ഒരേ സ്ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
എത്രകണ്ടാലും മതിവരാത്ത ചിത്രങ്ങളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്ലഹേം. മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ തകര്‍ത്തഭിനയിച്ച സിനിമ ഇറങ്ങിയിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും ഇതിലെ കഥയും കഥാപാത്രങ്ങളും പ്രേക്ഷ മനസില്‍ ഉണ്ട്. ഇന്നും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് സമ്മര്‍ ഇന്‍ ബത്ലഹേം . 23 വര്‍ഷങ്ങള്‍ കഴിയുമ്പോഴും മലയാളികള്‍ ടിവിയില്‍ വരുമ്പോള്‍ പോലും ആകാംക്ഷയുടെ കാണുന്ന സിനിമയാണിത്. ഇപ്പോഴിതാ ഇതേ കുറിച്ച് പറഞ്ഞതാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം ഇറങ്ങിയിട്ട് 23 വര്‍ഷങ്ങളായി എന്ന് നടന് ഓര്‍മ്മപ്പെടുത്തുന്നത്.
‘മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം.’ എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്കിയ ഒരു കഥാപാത്രമാണ് ബെത്ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. എന്നാണ് താരം ഇന്‍ സ്റ്റൈല്‍ കുറിച്ചത് . ഒപ്പം സിനിമയുടെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രഞ്ജിത്ത് തിരക്കഥ ഒരുക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1998ല്‍ ആണ് റിലീസ് ചെയ്തത്. അന്ന് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഒട്ടുമിക്ക താരങ്ങളും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട് . ചിത്രത്തിലും ഗാനം ഇന്നും ഹിറ്റാണ്. മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളാണ് ഇതിലെത് എല്ലാം.