മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഇനിയാ. ശ്രുതി സാവന്ത് എന്നാണ് താരത്തിൻ്റെ യഥാർത്ഥ പേര്. നിരവധി തമിഴ്, മലയാളം സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഇവർ. നടി എന്നതിനപ്പുറം ഒരു മോഡൽ കൂടിയാണ് താരം. നിരവധി രസകരമായ ഫോട്ടോഷൂട്ടുകൾ താരം സമൂഹമാധ്യമങ്ങളിൽ നടത്താറുണ്ട്. താരും പങ്കുവെച്ച് ചിത്രങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം വൈറലായി മാറുകയും ചെയ്യും.
2004 വർഷത്തിൽ പുറത്തിറങ്ങിയ റെയിൻ റെയിൻ കം എഗൈൻ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സൈറ എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചു. എന്നാൽ 2012 വർഷത്തിൽ പുറത്തിറങ്ങിയ ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നിവിൻ പോളി ആയിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീടങ്ങോട്ട് മലയാളത്തിലെ തിരക്കുള്ള താരങ്ങളിൽ ഒരാളായി മാറി ഇനിയ. മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരേസമയം താരം തിളങ്ങി.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
മത്സ്യകന്യകയുടെ വേഷത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. അതിസുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. മലയാളം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തത് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. നീളം കൂടിയ ഗൗൺ ആണ് താരം ചിത്രത്തിൽ തിരിച്ചിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയിട്ട് കൂടിയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.