നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനായി വസ്ത്രങ്ങള്‍ ശേഖരിച്ച് എന്‍.ജി.ഒ. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഒരു എന്‍.ജി.ഒ ആണ് രണ്‍വീറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
യുവാക്കള്‍ പിന്തുടരുന്ന യൂത്ത് ഐക്കണാണ് രണ്‍വീര്‍ സിംഗെന്നും ഇത്തരം ഫോട്ടോഷൂട്ട് തരംതാണതാണെന്നും എന്‍.ജി.ഒ അധികൃതര്‍ പറയുന്നു. രണ്‍വീര്‍ സിംഗിന്റെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് യുവാക്കളെ തെറ്റായ രീതിയില്‍ ബാധിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള നഗ്നതാ പ്രദര്‍ശനം വച്ചുപൊറുപ്പിക്കില്ലെന്നും സംഘടന വൃത്തങ്ങള്‍ പറയുന്നു.
രണ്‍വീറിന്റെ ചിത്രമുള്ള പെട്ടിയിലേക്ക് ആളുകള്‍ വസ്ത്രങ്ങള്‍ നിക്ഷേപിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശ്യാം മംഗ്രം ഫൗണ്ടേഷന് എന്ന എന്‍.ജി.ഒ രണ്‍വീറിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്‍വീറിനെതിരെ കേസെടുത്തിരുന്നു.
പേപ്പര്‍ മാഗസിനു വേണ്ടിയാണ് രണ്‍വീര്‍ സിംഗ് ഫോട്ടോഷൂട്ട് നടത്തിയത്. താരം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിന്നാലെ രണ്‍വീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു.