രാജ്യത്ത് ആദ്യത്തെ കുരങ്ങുവസൂരി മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ഇന്നാണ് ലഭിച്ചത്. യുവാവിന്റെ പരിശോധന ഫലം പോസിറ്റീവാണ്.
മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കി.യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്ബോള്‍ കളിച്ചവരും നീരീക്ഷണത്തിലാണ്. യുവാവിനെ 21ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ട് വന്നത് നാല് യുവാക്കളാണ്. ഇവരെയും നിരീക്ഷണത്തിലാക്കി. 4 ദിവസം വീട്ടില്‍ വിശ്രമിച്ചു ശേഷം പുറത്തിറങ്ങി സമീപ വാസികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചു. വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു.
തുടര്‍ന്ന് ആദ്യം ചാവക്കാടും അവിടെ നിന്ന് തൃശ്ശൂരുമുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് യുവാവ് മരിച്ചത്. ആളുകളുടെ ആശങ്കയകറ്റാന്‍ വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവത്കരണം ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്.
മറ്റിടങ്ങളില്‍ രോഗബാധിതരുമായി ഇടപ്പെട്ട ആളുകള്‍ക്ക് അസുഖമുണ്ടായില്ല എന്നത് ആശ്വാസകരമാണ്. പകര്‍ച്ച വ്യാധി ആണങ്കിലും കുരങ്ങുവസൂരിക്ക് വലിയ വ്യാപനശേഷി ഇല്ല. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.