World

പോളണ്ടില്‍ ഇന്ത്യന്‍ യുവാവിന് അമേരിക്കക്കാരന്റെ വംശീയ അധിക്ഷേപം; വിഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനം

അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള വംശീയ ആക്രമണങ്ങള്‍ക്ക് ശേഷം പോളണ്ടിലും ഇന്ത്യന്‍ യുവാവിനെതിരെ അധിക്ഷേപം. തലസ്ഥാനമായ വാര്‍സോയില്‍ വച്ചാണ് ഇന്ത്യാക്കാരനെ അമേരിക്കക്കാരന്‍ വംശീയമായി ആക്ഷേപിച്ചത്. അധിക്ഷേപത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.

- Advertisement -

ഒരു അമേരിക്കന്‍ ടൂറിസ്റ്റ് ഇന്ത്യന്‍ യുവാവിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും അദ്ദേഹത്തോട് വംശീയമായ ചോദ്യങ്ങള്‍ ചോദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. എന്തിനാണ് തന്റെ സമ്മതമില്ലാതെ വിഡിയോ ചിത്രീകരിക്കുന്നതെന്ന് ചോദിക്കുകയും ഷൂട്ട് ചെയ്യുന്നത് നിര്‍ത്താന്‍ യുവാവ് അമേരിക്കക്കാരനോട് ആവശ്യപ്പെട്ടെങ്കിലും മറ്റൊരാള്‍ അതു പകര്‍ത്തിക്കൊണ്ടിരുന്നു. പരാന്നഭോജിയെന്നാണ് അമേരിക്കന്‍ ടൂറിസ്റ്റ് ഇന്ത്യാക്കാരനെ വിളിച്ചത്. അമേരിക്കയില്‍, നിങ്ങളെ പോലുള്ള ധാരാളം ആളുകള്‍ ഉണ്ടെന്നും എന്തിനാണ് പോളണ്ടില്‍ വന്നിരിക്കുന്നതെന്നുമാണ് അമേരിക്കന്‍ ടൂറിസ്റ്റ് യുവാവിനോട് ചോദിക്കുന്നത്. നിങ്ങള്‍ക്ക് പോളണ്ടിനെ ആക്രമിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം രാജ്യമുണ്ട്, എന്തുകൊണ്ടാണ് നിങ്ങള്‍ തിരികെ പോകാത്തതെന്നും അമേരിക്കക്കാരന്‍ ചോദിക്കുന്നു.

തുടര്‍ച്ചയായി അധിക്ഷേപ വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഇയാള്‍ ഇന്ത്യന്‍ യുവാവിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്വിറ്ററുള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇയാള്‍ കടുത്ത ദേശീയവാദിയും സെമിറ്റിക് വിരുദ്ധ ചാനലുമായ ഗോയിം ടിവി എന്ന വിദ്വേഷ ഗ്രൂപ്പിന്റെ തലവനായ ജോണ്‍ മിനാഡിയോ ജൂനിയറാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Rathi VK

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

60 mins ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

3 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

4 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

5 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

5 hours ago