അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള വംശീയ ആക്രമണങ്ങള്‍ക്ക് ശേഷം പോളണ്ടിലും ഇന്ത്യന്‍ യുവാവിനെതിരെ അധിക്ഷേപം. തലസ്ഥാനമായ വാര്‍സോയില്‍ വച്ചാണ് ഇന്ത്യാക്കാരനെ അമേരിക്കക്കാരന് വംശീയമായി ആക്ഷേപിച്ചത്. അധിക്ഷേപത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
ഒരു അമേരിക്കന്‍ ടൂറിസ്റ്റ് ഇന്ത്യന്‍ യുവാവിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും അദ്ദേഹത്തോട് വംശീയമായ ചോദ്യങ്ങള്‍ ചോദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. എന്തിനാണ് തന്റെ സമ്മതമില്ലാതെ വിഡിയോ ചിത്രീകരിക്കുന്നതെന്ന് ചോദിക്കുകയും ഷൂട്ട് ചെയ്യുന്നത് നിര്‍ത്താന്‍ യുവാവ് അമേരിക്കക്കാരനോട് ആവശ്യപ്പെട്ടെങ്കിലും മറ്റൊരാള്‍ അതു പകര്‍ത്തിക്കൊണ്ടിരുന്നു. പരാന്നഭോജിയെന്നാണ് അമേരിക്കന്‍ ടൂറിസ്റ്റ് ഇന്ത്യാക്കാരനെ വിളിച്ചത്. അമേരിക്കയില്‍, നിങ്ങളെ പോലുള്ള ധാരാളം ആളുകള്‍ ഉണ്ടെന്നും എന്തിനാണ് പോളണ്ടില്‍ വന്നിരിക്കുന്നതെന്നുമാണ് അമേരിക്കന്‍ ടൂറിസ്റ്റ് യുവാവിനോട് ചോദിക്കുന്നത്. നിങ്ങള്‍ക്ക് പോളണ്ടിനെ ആക്രമിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം രാജ്യമുണ്ട്, എന്തുകൊണ്ടാണ് നിങ്ങള്‍ തിരികെ പോകാത്തതെന്നും അമേരിക്കക്കാരന് ചോദിക്കുന്നു.
തുടര്‍ച്ചയായി അധിക്ഷേപ വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഇയാള്‍ ഇന്ത്യന്‍ യുവാവിനെ പിന്തുടര്ന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്വിറ്ററുള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇയാള്‍ കടുത്ത ദേശീയവാദിയും സെമിറ്റിക് വിരുദ്ധ ചാനലുമായ ഗോയിം ടിവി എന്ന വിദ്വേഷ ഗ്രൂപ്പിന്റെ തലവനായ ജോണ്‍ മിനാഡിയോ ജൂനിയറാണെന്ന് കണ്ടെത്തിയിട്ടുണ്ട്.