Sports

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ദുവും അര്‍ധസെഞ്ച്വറി നേടി. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയ രാജ്ഭവയുടെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണായകമായത്.
രാജ്ഭവ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പുറമെ 35 റണ്‍സുമെടുത്തു.

- Advertisement -

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 189 റണ്‍സിന് ഇന്ത്യ പുറത്താക്കി. രാജ്ഭവയുടേയും രവികുമാറിന്റേയും മിന്നും പ്രകടനങ്ങളാണ് സ്‌കോര്‍ 200 കടക്കും മുമ്പേ ഇംഗ്ലണ്ടിനെ കൂടാരം കയറ്റിയത്. രാജ്ഭവ പത്തോവറില്‍ 31 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രവി കുമാര്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. അര്‍ധ സെഞ്ച്വറി നേടിയ ജെയിംസ് റ്യൂവും വാലറ്റത്ത് ജെയിംസ് സെയില്‍സും നടത്തിയ പ്രകടനങ്ങളാണ് വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്. 2000, 2008, 2012, 2018 വര്‍ഷങ്ങളിലാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയത്. 2020 ല്‍ ഫൈനലിസ്റ്റുകളായിരുന്ന ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.

Rathi VK

Recent Posts

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

2 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

2 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

2 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

3 hours ago

ഇതൊക്കെ എന്താണെന്ന് അറിഞ്ഞിട്ട് തന്നെയാണോ ഷെയർ ചെയ്യുന്നത്? ഫലസ്തീൻ അനുകൂല പോസ്റ്റർ ഷെയർ ചെയ്തപ്പോൾ അതിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ, സമൂഹമാധ്യമങ്ങളിൽ ട്രോൾ

കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…

3 hours ago

പെണ്ണുകാണലിന് നിൻ്റെ വീട്ടുകാർ അയച്ചുതന്ന ഫോട്ടോ, ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് – ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടൻ പറഞ്ഞത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…

3 hours ago