കഴിഞ്ഞദിവസം ആയിരുന്നു നടന് കൊച്ചു പ്രേമന്റെ മരണം. സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഈ മരണവാര്‍ത്ത വലിയൊരു വേദനയായിരുന്നു. എത്ര മനോഹരമായ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. നടന്റെ മരണവാര്‍ത്ത ആരാധകര്‍ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. ഗായിക അഭയ ഹിരണ്മഴിയുടെ മാമന് കൂടിയാണ് കൊച്ചു പ്രേമന് . നേരത്തെ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അഭയ എത്തിയിരുന്നു. ഇപ്പോഴിതാ അഭയ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയില്‍ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് ….എല്ലാ പ്രാവശ്യത്തെയും പോലെ .. ചില്ലു കൂട്ടിലെ അവാര്‍ഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട് …വഴിയില്‍ വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമന്റെ വീട്ടിലെ ഫ്ലവര്‍ക്കേസിലെ ഫ്ലവര്‍ ആണ് .. മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുക്കുന്നത് കാണുമ്പോ ഞാന്‍ ഈ കലാകാരന്റെ മരുമകള്‍ ആണല്ലോ എന്ന് എത്ര വട്ടം അഭിമാനം കൊണ്ടിട്ടുണ്ട് …
കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാല്‍ വല്ലപ്പോഴും വായ തുറന്നാല്‍ ചുറ്റും ഇരിക്കുന്നവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാകും ….ഞാന്‍ കണ്ട പൂര്‍ണ കലാകാരന് ,കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികലും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങള്‍ തന്നതിനഉം ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ !! Anniekuttyudae രാജു അണ്ണന്, ഞങ്ങളുടെ രാജു മാമ്മന്‍ അഭയ കുറിച്ചു.