തൃശൂര്‍ വടക്കഞ്ചേരിയില്‍ ബുധനാഴ്ച രാത്രി റൈഡിംഗ് അക്കാദമിയില്‍ നിന്ന് ചാടിപ്പോയ കുതിരകളെ വാഹനമിടിച്ചു. അപകടത്തില്‍ ഒരു കുതിര ചത്തു. ഒന്നിന്റെ നില ഗുരുതരമാണ്. കുതിരയുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരന് പട്ടിക്കാട് തെക്കുംഭാഗം മേലേവീട്ടില്‍ നിതീഷ് കുമാറിനും പരുക്കേറ്റു.
ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. കുതിരാന്‍ സമീപം ഇരുമ്പുപാലത്തെ സ്വകാര്യ ഹോഴ്സ് റൈഡിംഗ് അക്കാദമിയില്‍ നിന്ന് ഏഴ് കുതിരകളാണ് കഴിഞ്ഞ ദിവസം രാത്രി 11ന് ചാടിപ്പോയത്. മൂന്ന് കുതിരകളെയാണ് വാഹനമിടിച്ചത്. പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടാനയുടെ ശബ്ദം കേട്ട് പരിഭ്രാന്തരായാണ് കുതിരകള്‍ ലായത്തില്‍ നിന്നും ഓടിയിറങ്ങിയതെന്നാണ് കരുതുന്നത്. കുന്നംപുറം സ്വദേശി ബാബുവിന്റെ ഉടമസ്ഥയിലുളള അക്കാദമിയിലെ കുതിരകളാണ് ചാടിപ്പോയത്. ഇറങ്ങിയോടിയ കുതിരകളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പിടിച്ചുകെട്ടി.