മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്തിലൂടെയായിരുന്നു താരം സിനിമയിൽ ചുവടുറപ്പിച്ചത്. മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ്. തുടര്‍ന്ന് അന്യ ഭാഷ ചിത്രങ്ങളില്‍ തിളങ്ങിയ താരം പിന്നേട് താരം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയായിരുന്നു . ധ്വനി നമ്ബ്യാര്‍ എന്ന ഹണി റോസിന്റെ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കൈരളിയില്‍ വന്ന ഹണിറോസിന്റെ പഴയ ഒരു അഭിമുഖ സംഭാഷണമാണ് വീണ്ടും വൈറലായി മാറുന്നത്.
ഹണിയായിരുന്നു മിമിക്രി ആര്‍ട്ടിസ്റ്റും നടനും സംവിധായകനും ഗായകനുമായ നാദിര്‍ഷ അവതാരകനായെത്തിയ പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നത്.ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ വിജയിച്ചത് ഹണി റോസ് അഭിനയിച്ചതു കൊണ്ടാണോ എന്ന അക്ഷയ എന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു ഹണി നല്കിയ മറുപടിയും.
ഈ സംഭാഷണത്തില്‍ തുടങ്ങി ഹണി അഹങ്കാരിയാണെന്നും അക്ഷയ പറയുന്നു. എല്ലാ പുരുഷന്മാരും പരസ്ത്രീ ബന്ധമുള്ളവരാണെന്നും അതിനാല്‍ താന്‍ കല്യാണം കഴിക്കില്ലെന്നും ഹണി നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ഇല്ല എന്നായിരുന്നു ഹണി നല്കിയ ഉത്തരം.
നമ്മുടെ ഇന്‍ഡസ്ട്രി നായകന്മാര്ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവര്‍ക്ക് മാത്രമാണ് ഇവിടെ സാറ്റിലൈറ്റ് മൂല്യം. ഉദ്ദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും ഹണിറോസ് പറഞ്ഞു.