പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് വേദിയില്‍ വെച്ച് പരസ്പരം തര്‍ക്കിച്ച് ശ്രീനാഥ് ഭാസിയും മാധ്യമ പ്രവര്‍ത്തകനായ ഹൈദര്‍ അലിയും.ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തേരി മേരി എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായത്.
ശ്രീരാജ് എം രാജേന്ദ്രന് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് തേരി മേരി. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് വേദിയില്‍ തന്നെ കുറിച്ച് ഹൈദര്‍ സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് പ്രതികരിക്കുകയും, ഇത് ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിലേക്ക് പോവുകയുമായിരുന്നു.
തുടര്‍ന്ന് ഇരുവരെയും ഷൈന്‍ ടോം ചാക്കോ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. അതേസമയം വേദിയില്‍ വിളിച്ചു വരുത്തി അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീനാഥ് ഭാസി പെരുമാറിയത് ഹൈദര്‍ പറഞ്ഞു.
തന്റെ യാത്ര വേറെയാണെന്നും താരത്തിന്റെ യാത്ര വേറെയാണെന്നും ഹൈദര്‍ ശ്രീനാഥ് ഭാസിയോട് മറുപടി പറയുന്നത് വീഡിയോയില്‍ കാണാം.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം ‘കൊറോണ ധവാന്’ എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി അവസാനമായി പുറത്ത് വന്ന ചിത്രം . കൂടാതെ ശ്രീനാഥ് ഭാസി ,ലാല്‍, സൈജു ക്കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ലാല്‍ ആണ് ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആണ് ആരഭിച്ചിരുന്നത് . ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ജോ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.