ജാര്‍ഖണ്ഡില്‍ ഓപ്പറേഷന് താമര ഭയന്ന് കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ യോഗം ചേര്‍ന്ന ശേഷം മൂന്നു ബസുകളിലായി എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഹേമന്ത് സോറന്റെ വസതിയില്‍ രാവിലെ 11ന് എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ലഗേജുകളുമായാണ് എം.എല്‍.എമാര്‍ യേ?ഗത്തിനെത്തിയത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹിയിലും ഓപറേഷന് താമരയ്ക്ക് ശ്രമിച്ച ബി.ജെ.പിയുടെ നീക്കം ജാര്‍ഖണ്ഡിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് സോറന്റെ തീരുമാനം.
അതേസമയം, അനധികൃത ഖനനകേസില് കുറ്റക്കാരനായ ഹേമന്ത് സോറനെ എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കണമെന്ന നിര്‍ദേശത്തില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് വിവരങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മിഷന് രാജ്ഭവന് കൈമാറിയ ഉത്തരവ് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതോടെ സോറന് മുഖ്യമന്ത്രി പദവി ഒഴിഞ്ഞേക്കും.