Sports

പരിശീലനത്തിനിടെ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ; അമ്പരന്ന് കളിക്കാർ; ഒടുവിൽ വിശദീകരണം

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ(ബി.പി.എല്‍) കളിക്കാരുടെ പരിശീലനത്തിനിടെ നാടകീയ സംഭവങ്ങൾ. മിനിസ്റ്റർ ഗ്രൂപ്പ് ധാക്ക ടീമിന്റെ പരിശീലനത്തിനിടെ  അപ്രതീക്ഷിതമായി ഹെലികോപ്ടർ ഗ്രൗണ്ടിലിറങ്ങിയത് കളിക്കാർക്കിടയിൽ അമ്പരപ്പ് ഉണ്ടാക്കി. ചിലർ ഗ്രൗണ്ടിൽ നിന്ന് ഓടിപ്പോയി.

- Advertisement -

ചിറ്റഗോങിലെ എം.എ അസിസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇന്റർനാഷണണൽ താരങ്ങളായ വെസ്റ്റ്ഇൻഡീസിന്റെ ആൻഡ്രെ റസൽ, ബംഗ്ലാദേശിന്റെ തമിം ഇഖ്ബാൽ, മഷ്‌റഫെ മൊർതാസ തുടങ്ങിയ കളിക്കാർ ഇവിടെ നെറ്റ്സില്‍ പരിശീലനത്തിലായിരുന്നു. അതിനിടെയാണ് ഹെലികോപ്ടർ ഗ്രൗണ്ടിലിറങ്ങിയത്. ആദ്യമൊന്ന് ഭയന്നെങ്കിലും എയർ ആംബുലൻസായി ഉപയോഗിക്കുന്ന ഹെലികോപ്ടറാണിതെന്ന് പിന്നീടാണ് മനസിലായത്. ഒരു രോഗിക്ക് അത്യാവശ്യമായതിനലാണ് ഹെലികോപ്ടർ ഗ്രൗണ്ടിലിറക്കിയതെന്നാണ് വിശദീകരണം. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും ഉണ്ടായിരുന്നു. ഇക്കാര്യം സ്‌പോർട്‌സ് അസോസിയേഷനെ അറിയിച്ചിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. എന്നാല്‍ ബി.പി.എൽ സംഘാടകർക്കോ ധാക്ക ടീമിനോ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് വിവരം. അതേസമയം സ്റ്റേഡിയത്തിന്റെ കീഴക്ക് ഭാഗത്താണ് ഹെലികോപ്ടറിന് ഇറങ്ങാൻ അനുമതി കൊടുത്തതെന്നും എന്നാൽ ലാൻഡ് ചെയ്തത് കളിക്കാർ പ്രാക്ടീസ് ചെയ്തിരുന്ന ഭാഗത്തായതാണ് പരിഭ്രാന്തി സൃഷ്ടിച്ചതെന്നുമാണ് ഒടുവിലത്തെ വിശദീകരണം.

Rathi VK

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

4 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

4 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

11 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

16 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago