ടെറി ആൻ മിഷേൽ മൂന്നു കുട്ടികളുടെ അമ്മയാണ്. ഇവർ ഇപ്പോൾ ദാമ്പത്യജീവിതത്തെ കുറിച്ച് നടത്തിയിരിക്കുന്ന പ്രസ്താവന ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു മുറിയിൽ ഒരു ബെഡിൽ കിടന്നാൽ മാത്രമേ ലൈംഗിക ജീവിതം മികച്ചത് ആക്കുവാൻ സാധിക്കൂ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് വെറും തെറ്റിദ്ധാരണയാണ് എന്ന് പറയുകയാണ് ഇവർ. അതേസമയം ദാമ്പത്യജീവിതം കൂടുതൽ മെച്ചപ്പെടുത്തുവാൻ ഭർത്താവും ഭാര്യയും ഈ കാര്യം ഒന്ന് പരീക്ഷിച്ചു നോക്കണം എന്നാണ് താരം പറയുന്നത്. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചെറിയ വിവാദത്തിന് തുടക്കം ആയി മാറിയിരിക്കുന്നത്.
തങ്ങൾ ഇങ്ങനെ ചെയ്തപ്പോൾ സ്നേഹം കൂടി എന്നാണ് ഇവർ പറയുന്നത്. ഇപ്പോൾ നല്ല രീതിയിൽ രണ്ടുപേർക്കും നന്നായി ഉറങ്ങാൻ സാധിക്കുന്നുണ്ട്. ഇത് നല്ല രീതിയിൽ മാനസികനിലയെ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്. 32 വയസ്സ് ആണ് ഇവർക്ക്. ന്യൂയോർക്ക് പോസ്റ്റ് എന്ന മാധ്യമത്തിലൂടെ ആണ് ഇവർ ഈ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. എന്നാൽ ഒരുപാട് ആളുകൾ ഈ അഭിപ്രായത്തിന് എതിരെ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽ തങ്ങൾക്ക് പ്രശ്നമൊന്നുമില്ല എന്നാണ് മിഷേൽ പറയുന്നത്.
അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ കുട്ടിക്ക് ജന്മം നൽകിയത്. അതിനുശേഷമാണ് വേറെ വേറെ ഉറങ്ങാൻ തുടങ്ങിയത്. താനും ഭർത്താവും ഒരു കിടക്കയിൽ കിടക്കാറില്ല. എന്നാൽ ഇത് തങ്ങളുടെ ബന്ധത്തെ കൂടുതൽ മികച്ചതാക്കി എന്നാണ് മിഷേൽ പറയുന്നത്. ദമ്പതികൾ രണ്ടു മുറിയിൽ കിടന്നാൽ അവർക്കിടയിലെ പ്രണയം വർദ്ധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ഇവർ രണ്ടുപേരും പരീക്ഷിച്ചു വിജയിച്ചതും ആണ് എന്നാണ് ഇവർ പറയുന്നത്.
അതേസമയം ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കുവാൻ വേണ്ടി പ്രത്യേക കിടക്കളിലും പ്രത്യേക മുറികളിലും തയ്യാറെടുപ്പുകൾ നടത്തുന്നത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കും എന്നാണ് ഇവർ പറയുന്നത്. കാരണം ഇത് ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആണ്. മികച്ച ആരോഗ്യം ഉണ്ടെങ്കിൽ മാത്രമാണ് മികച്ച ലൈംഗിക ജീവിതം ഉണ്ടാവുന്നത്. മികച്ച ലൈംഗിക ജീവിതം ഉണ്ടാകുമ്പോൾ ആണ് മികച്ച ദാമ്പത്യജീവിതം ഉണ്ടാവുന്നത്. ഈ ഐഡിയ ഞങ്ങൾ തീർച്ചയായും പരീക്ഷിച്ചുനോക്കും എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.