നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നല്കിയ ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. നടി നല്കിയ ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. തുടരന്വേഷണം ശരിയായ രീതിയില്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി ഹര്‍ജി നല്‍കിയത്.
ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനക്ക് അയക്കാന്‍ വിചാരണക്കോടതി ജഡ്ജി അനുമതി നിഷേധിച്ചുവെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവതയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയുടെ കടുത്ത വിമര്‍ശനമാണ് അതിജീവതക്ക് നേരിടേണ്ടി വന്നത്.
എന്നാല്‍, ജഡ്ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.