യുവ നടിയെ ബലാത്സംഗ ചെയ്ത കേസില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത് വെള്ളിയാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഒരുമാസമായി ദുബായിലായിരുന്ന വിജയ് ബാബു കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം വിജയ് ബാബുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോഴാണ് നടി പരാതി ഉന്നയിച്ചതെന്നും വിജയ് ബാബു പറഞ്ഞു.
അതേസമയം, വിജയ് ബാബുവിന് എടിഎം കാര്‍ഡ് എത്തിച്ചു നല്കിയ സംഭവത്തില്‍ നടന് സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തു. വിജയ് ബാബുവിന്റെ പേരില്‍ കേസെടുക്കുന്നതിന് മുമ്പാണ് എടിഎം കാര്‍ഡ് എത്തിച്ച് നല്‍കിയതെന്ന് നടന് പറഞ്ഞു. വിജയ് ബാബുവിന് കാര്‍ഡ് എത്തിച്ചു നല്കാന് സാധിക്കുമോ എന്ന അഭ്യര്‍ത്ഥനയുമായി അദ്ദേഹത്തിന്റെ ഭാര്യ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കാര്‍ഡ് എത്തിച്ചു നല്‍കിയതെന്നും സൈജു കുറുപ്പ് മൊഴി നല്കി.