കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സാമൂഹികാഘാത പഠനം നടത്തുന്നതിന് കല്ലുകള്‍ ഉറപ്പിക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന് ശേഷം കല്ലുകള്‍ മാറ്റുമോയെന്നും കോടതി ചോദിച്ചു. ഭൂമി ഏറ്റെടുക്കാന്‍ കുറെ സമയമെടുക്കും. അതുവരെ കല്ലുകള്‍ അവിടെ കിടക്കുമോയെന്നു ചോദിച്ച ഹൈക്കോടതി തോന്നുന്നത് പോലെ ചെയ്യാനല്ല സുപ്രിംകോടതി പറഞ്ഞതെന്നും വ്യക്തമാക്കി.
വലിയ കല്ലുകളിട്ട് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതെന്തിനെന്നും ഹൈക്കോടതി ആരാഞ്ഞു. ബാങ്കില്‍ ഈ ഭൂമി പണയംവയ്ക്കാമോ? നോട്ടിസില്ലാതെ ഭൂമിയില്‍ കയറുന്നത് എങ്ങനെ തുടങ്ങിയ സുപ്രധാനമായ ചില ചോദ്യങ്ങളാണ് കോടതി ഉന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടുന്നതുവരെ കല്ല് അവിടെ ഇരിക്കുമോയെന്നും ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വലിയൊരു പദ്ധതിവരുമ്പോള്‍ ജനങ്ങളെ തെരുവിലിറക്കുന്നത് അംഗീകരിക്കാനാവില്ല. എന്താണ് നിങ്ങള്‍ക്ക് ആധിയെന്ന് ചോദിച്ച കോടതി ഉത്തരമുണ്ടെങ്കില്‍ ഏപ്രില്‍ ആറിന് പറയണമെന്നും വ്യക്തമാക്കി. ഹര്‍ജികള്‍ ഏപ്രില്‍ ആറിന് വീണ്ടും പരിഗണിക്കും.