Film News

സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മ സംഘടനയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു; വിജയ് ബാബു വിഷയത്തില്‍ നിലപാട് അറിയിച്ച് ഹരീഷ് പേരടി

നിര്‍മാതാവ് വിജയ് ബാബുവിനെതിരായെ ലൈംഗിക പീഡന പരാതിയില്‍ സിനിമാ സംഘടനയായ അമ്മയില്‍ ഭിന്നിപ്പ് തുടരവെ വിഷയത്തില്‍ ഹരീഷ് പേരടി തന്റെ നിലപാട് വ്യക്തമാക്കി . അമ്മയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

- Advertisement -

അമ്മയുടെ പ്രിയപ്പെട്ട പ്രസിഡന്റ്,സെക്രട്ടറി, മറ്റ് അംഗങ്ങളെ. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു. എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. നിങ്ങളോട് ബഹുമാനം തോന്നുന്നു, ഇതാണ് നിലപാട് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.


നാളുകളായുള്ള പരിശ്രമങ്ങള്‍ക്കൊടുവിലായാണ് ഐസിസി എന്ന കമ്മിറ്റിയുണ്ടാക്കിയത്. ആ കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്ന തീരുമാനമാണ് അമ്മ എടുത്തിട്ടുള്ളത്. അമ്മ നന്നാവുമെന്ന പ്രതീക്ഷയൊക്കെയുണ്ടായിരുന്നു. അതൊക്കെ അസ്തമിച്ചു. വിജയ് ബാബുവിനോട് കത്ത് വാങ്ങുകയാണ് ചെയ്തത്, അങ്ങനെയെങ്കില്‍ അത് എവിടെ നിന്ന് വാങ്ങി പോലീസ് അനേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുമല്ലോ. നേതൃത്വത്തിലുള്ള ചിലരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ ഇവര്‍ക്കിടയില്‍ പെടുത്താനാവില്ലെന്നും ഹരീഷ് പേരടി റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചിരുന്നു.

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

7 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

7 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

8 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

8 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

8 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

9 hours ago