featured

ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും; മോഹന്‍ലാലിനെ കുറിച്ച് ഹരീഷ് പേരടി

സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’.മലയാളത്തിന്റെ കംപ്ലീറ്റ് സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്കാണ് പ്രേക്ഷകര്‍ സിനിമക്കായി കാത്തിരിക്കുന്നത്.

- Advertisement -

സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെതായി എത്തുന്ന അപ്‌ഡേഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത ചിത്രത്തില്‍ മറ്റൊരു പ്രാധാന വേഷം ചെയ്യുന്ന ഹരീഷ് പേരടി മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്‍ സിനിമയിലെ പുതുമുഖ നടന്‍ മനോജിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിനെ കുറിച്ചുള്ള ഹരീഷ് പേരടിയുടെ വാക്കുകള്‍.

‘മുന്നില്‍ നില്‍ക്കുന്ന തങ്ങളല്ല താരങ്ങള്‍, വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം.

ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും’, എന്നാണ് ഹരീഷ് പറഞ്ഞത്. ഹരീഷ് പേരടിയുടെ പോസ്റ്റിങ്ങനെ.

ഹരീഷ് പേരടിയുടെ പോസ്റ്റ്

ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടന്‍ മനോജിന്റെ പിറന്നാളാണ് …മുന്നില്‍ നില്‍ക്കുന്ന ഞങ്ങളല്ല താരങ്ങള്‍…വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന..

എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന..ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം..നമ്മുടെ ലാലേട്ടന്‍..അയാള്‍ക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു നോ മതി…ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യന്‍ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല…അഭിമാനത്തോടെ ഞാന്‍ പറയും..ഇത് മഹാനടന്‍ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹന്‍ലാല്‍.-ഹരീഷ് പേരടി കുറിച്ചു.

അതേസമയം ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന വാലിബന്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയുടേത് തന്നെയാണ്, തിരക്കഥ പി എഫ് റഫീക്ക്. നിലവില്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ കോട്ടയില്‍ ആണ് ചിത്രത്തിന്റെ ഷെഡ്യൂള്‍ പുരോഗമിക്കുന്നത്.

Abin Sunny

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

3 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

4 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

4 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

4 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

4 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

5 hours ago