മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഹരീഷ് പേരടി. മലയാളത്തിനു പുറമേ തമിഴിലും ഇദ്ദേഹം സജീവമാണ്. പല അഭിപ്രായങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വെട്ടി തുറന്നു പറയാറുണ്ട് ഇദ്ദേഹം. ചിലപ്പോഴൊക്കെ ചില ഭാഗങ്ങളിൽ നിന്ന് ഇദ്ദേഹം വിമർശനങ്ങൾക്കും ഇരയാകാറുണ്ട്. പക്ഷേ ഇതൊന്നും കാര്യമാക്കാതെ തന്നെ ഇദ്ദേഹം തന്നെ നിലപാടുകൾ തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ ഇതേ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പിലൂടെ.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് A.K.ആന്റ്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും രണ്ടും പ്രതിഷേധാര്‍ഹമാണ്…കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്.
നാളെ A.K.G സെന്റ്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്…രാഷ്ട്രിയമായ അഭിപ്രായ വിത്യാസങ്ങളെ രാഷ്ട്രിയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവും.ഇതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യനും കൊല്ലപ്പെടാന്‍ പാടില്ല.
സാധാരണ മനുഷ്യര്‍ നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്തു എന്ന തെറ്റോ,ശരിയോ മാത്രമെ അവര്‍ ചെയ്തിട്ടുള്ളു…ജാഗ്രതൈ…ഒരു സര്‍വ്വകക്ഷി യോഗത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു…വായില്‍ പഴം കയറ്റിയ എല്ലാ സാംസ്കാരിക നായിക്കളും കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…കലാകാരന്റെ രാഷ്ട്രിയം ഇതാണ്…അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവും..എന്നിലെ കലാകാരന്റെ രാഷ്ട്രിയം.