മനുഷ്യനില്‍ അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാവുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ് ഫാസിസമെന്ന് നടന് ഹരീഷ് പേരടി. അധികാരം സ്വജനപക്ഷപാതമാക്കി മാറ്റുന്ന ആര്‍ക്കും വരാവുന്ന ഗുരതരമായ ക്യാന്‍സര്‍ ആണിതെന്നും ഹരീഷ് പേരടി പറയുന്നു.
ഇന്‍ഡ്യയില്‍ ഇതിന് ആകെ ഒരു മരുന്നേയുള്ളു, അത് ഭരണഘടന ദിവസം മുന്ന് നേരം വായിക്കുക എന്നതാണെന്നും ഹരീഷ് പേരടി കുറിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകള്‍.
സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-ഫാസിസം..മനുഷ്യനില്‍ അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാവുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ്…ഈ മാനസിക രോഗത്തിന് പ്രത്യേകിച്ച് നിറവും മണവും ഒന്നുമില്ല…അടിച്ചൊതുക്കല്‍,വിലക്കല്‍,കള്ള കേസെടുക്കല്‍,അടിമകളെ നിലനിര്‍ത്തല്‍ ഇതെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്…
അധികാരം സ്വജനപക്ഷപാതമാക്കി മാറ്റുന്ന ആര്‍ക്കും വരാവുന്ന ഗുരതരമായ ക്യാന്‍സര്‍..ഇന്‍ഡ്യയില്‍ ഇതിന് ആകെ ഒരു മരുന്നേയുള്ളു..ഭരണഘടന ദിവസം മുന്ന് നേരം വായിക്കുക…അസുഖം ഭേദമാവുകയും ജനങ്ങള്‍ സന്തോഷവാന്മാരാവുകയും ചെയ്യും..എല്ലാ ഫാസിസ്റ്റുകള്‍ക്കും..ഭരണഘടനാ സലാം..????????????
അതേസമയം, ‘ദാസേട്ടന്റെ സൈക്കിള്‍’ എന്ന ചിത്രത്തില്‍ ഹരീഷ് നായകനായി എത്തിയരുന്നു. അദ്ദേഹം തന്നെ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണവും. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനില്‍ ആണ് ഹരീഷ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.