Social Media

മലയാളവും അന്യഭാഷ ഇൻഡസ്ട്രികളും തമ്മിലുള്ള വ്യത്യാസം ഇതാണ്, മലയാളത്തിലെ യുവതാരങ്ങളെ കണക്കിന് പരിഹസിച്ച് ഹരീഷ് പേരടി, ഉദ്ദേശിച്ചത് ദുൽഖറിനെ ആണോ എന്ന് ചിലർ

മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ഹരീഷ് പേരടി. വർഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാൽ ആദ്യമൊക്കെ ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം ഇദ്ദേഹം ഒതുങ്ങി നിന്നു. പിന്നീട് മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് പേരാടി ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

തുടർന്ന് തെലുങ്കിലും തമിഴിലും ധാരാളം അവസരങ്ങൾ ഇദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. വിജയ് നായകനായ മെർസൽ എന്ന ചിത്രത്തിലെ ഒരു പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരീഷ് പേരാടി ആയിരുന്നു. മഹേഷ് ബാബു നായകനായ സ്പൈഡർ എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ ഇദ്ദേഹം എത്തിയിരുന്നു. ഇന്ന് മലയാളത്തിലെകാൾ കൂടുതൽ സിനിമകൾ ഇദ്ദേഹം ചെയ്യുന്നത് അന്യഭാഷകളിൽ ആണ്. പലരും ഇദ്ദേഹത്തിനോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യം ആണ് എന്താണ് മലയാളസിനിമയും അന്യഭാഷാ സിനിമകൾ തമ്മിലുള്ള പ്രധാന വ്യത്യാസം എന്നത്. ഇപ്പോൾ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഹരീഷ് പേരാടി.

“തമിഴിലെയും തെലുങ്കിലെയും യുവതാരങ്ങൾ എല്ലാംതന്നെ ഇംഗ്ലീഷ് നന്നായി എഴുതുകയും വായിക്കുകയും പറയുകയും ചെയ്യുന്നവരാണ്. എന്നാൽ അവർ ഒരിക്കൽപോലും സെറ്റിൽ ഇംഗ്ലീഷ് സംസാരിക്കാറില്ല. പരസ്പരം സംസാരിക്കുമ്പോൾ എല്ലാം തന്നെ അവരുടെ മാതൃഭാഷയായ തമിഴ് അല്ലെങ്കിൽ തെലുങ്ക് ആണ് അവർ ഉപയോഗിക്കാറുള്ളത്. പുറത്തുനിന്നുള്ള താരങ്ങൾ വരുമ്പോൾ മാത്രമാണ് അവർക്ക് മനസ്സിലാക്കുന്നതിനു വേണ്ടി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാറുള്ളത്” – ഹരീഷ് പേരാടി പറയുന്നു.

“എന്നാൽ മലയാളത്തിൽ അതല്ല സ്ഥിതി. ഇവിടെ മലയാളത്തിലെ പല യുവതാരങ്ങളും ഇംഗ്ലീഷിൽ ആണ് സംസാരിക്കുന്നത്. അവർക്ക് മലയാളം വായിക്കാൻ പോലും അറിയില്ല. പലപ്പോഴും തിരക്കഥ എല്ലാം അവർക്ക് ഇംഗ്ലീഷിൽ എഴുതി ആണ് കൊടുക്കാറുള്ളത്. എല്ലാവരോടും അവർക്ക് ഇതേ സമീപനം അല്ല, എന്നെപ്പോലെയുള്ള മുതിർന്നവരോട് എല്ലാം അവർ മലയാളത്തിൽ തന്നെ ആണ് സംസാരിക്കാറുള്ളത്. പക്ഷേ അവർ തമ്മിൽ തമ്മിൽ സംസാരിക്കുമ്പോൾ അധികം ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറുള്ളത്” – ഹരീഷ് പേരാടി കൂട്ടിച്ചേർത്തു.

മലയാളത്തിലെ യുവതാരങ്ങളെ എല്ലാമാണ് ഇദ്ദേഹം ഉദ്ദേശിച്ചത്. ഒരാളെ പോലും പേരെടുത്ത് ഇദ്ദേഹം പരാമർശിച്ചിട്ടില്ല. എന്നാൽ ഉദ്ദേശിച്ചത് ദുൽഖറിനെ ആണ് എന്ന വാദമാണ് ചിലർ ഉയർത്തുന്നത്. ദുൽഖർ പഠിച്ചതും വളർന്നതുമെല്ലാം വിദേശത്താണ്. പലപ്പോഴും മലയാള ഭാഷ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് ദുൽഖർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

Athul

Recent Posts

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

46 mins ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

1 hour ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

2 hours ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

3 hours ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

4 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

18 hours ago