തെന്നിന്ത്യയുടെ സ്വപ്ന റാണി തമന്നയുടെ നായകനായി ജിപി എത്തിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം മുതലുള്ള ചർച്ചാ വിഷയം. കഴിഞ്ഞ ദിവസമാണ് ജി പി എന്നുവിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ യുടെ പേജിലൂടെ ഒരു പുതിയ വീഡിയോ അപ്ലോഡ് ചെയ്തത്. തമന്നയുടെ ഒപ്പം ജ്വല്ലറിയിൽ സ്വർണ്ണം എടുക്കാൻ പോകുന്ന ജിപിയുടെ വീഡിയോ വന്നപ്പോൾ ആദ്യം പ്രേക്ഷകർ ഒന്നടങ്കം ഞെട്ടി.
തെന്നിന്ത്യൻ താരറാണി ആയ തമന്നയുടെ ഒപ്പം സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജി പി എന്നാണ് ഏവരും കരുതിയത്. എന്നാൽ മലബാർ ഗോൾഡിന്റെ ഏറ്റവും പുതിയ പരസ്യത്തിലാണ് ഇരുവരും അഭിനയിച്ചത് എന്ന് അറിഞ്ഞപ്പോൾ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഇനി യഥാർത്ഥത്തിൽ തമന്നയുടെ നായകനായി ഗോവിന്ദ് പത്മസൂര്യ എത്തുമോ എന്ന ചോദ്യവും ഇപ്പോൾ വരുന്നുണ്ട്.
റിയാലിറ്റി ഷോകളിലൂടെ സിനിമകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ജിപി തെന്നിന്ത്യ കീഴടക്കാൻ പോകുന്നു എന്ന വാർത്തയായിരുന്നു ആദ്യം പ്രചരിച്ചത് എന്നാൽ പരസ്യം പുറത്തിറങ്ങിയപ്പോഴാണ് ആരാധകർക്ക് കാര്യം പിടി കിട്ടിയത്. ജിപിയുടെ പേജിൽ തന്നെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സി കേരളത്തിലെ റിയാലിറ്റി ഷോയുടെ അവതാരകനായി ഇപ്പോൾ ഉള്ള ജിപി മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ കഴിവ് തെളിയിച്ച നടനാണ്.