Film News

പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഗൗരിയുടെ അച്ഛൻ എതിർത്തു, ഷാരൂഖ് ഖാൻ മുസ്ലീം ആയതുകൊണ്ടല്ല, കാരണം മറ്റൊന്ന്!

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഗൗരി ഖാൻ എന്നാണ് ഭാര്യയുടെ പേര്. ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലായിരുന്നു ഗൗരി ജനിച്ചത്. ഇരു മതങ്ങളിൽ വിശ്വസിക്കുന്നവർ ആയതുകൊണ്ട് തന്നെ വലിയ എതിർപ്പ് ആയിരുന്നു ഇവരുടെ വിവാഹത്തിന് വീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഷാറൂഖ് വിവാഹിതനായിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് സമ്മതം നേടിയെടുക്കുക എന്നത് വലിയ ഒരു കടമ്പ ആയിരുന്നു എന്നാണ് ഷാറൂഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

- Advertisement -

ഇരുവരുടെയും പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ അച്ഛൻ രമേശ് ചിബ്ബ ആയിരുന്നു ഏറ്റവും കൂടുതൽ എതിർത്തത്. ഷാരൂഖ് മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു എന്നത് കൊണ്ടല്ല എതിർപ്പിനു കാരണം. അയാൾ ഒരു സിനിമാനടനാണ് എന്നതുകൊണ്ട് ആയിരുന്നു. ഈ ബന്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ വേണ്ടി ഗൗരിയുടെ അമ്മ ഒരു ജോൽസ്യനെ കണ്ടിരുന്നു എന്നും താരം പറയുന്നുണ്ട്. അതേസമയം ഏറ്റവും കൂടുതൽ എതിർപ്പ് നേരിടേണ്ടി വന്നിരുന്നത് ഗൗരിയുടെ സഹോദരനിൽ നിന്നും ആയിരുന്നു. വിക്രാന്ത് എന്നാണ് ഇയാളുടെ പേര്. തോക്കുചൂണ്ടി കൊണ്ടാണ് ഇയാൾ ഷാരൂഖിനെ ഭീഷണിപ്പെടുത്തിയത്. എന്നാൽ ഇതുകൊണ്ടൊന്നും ഷാരൂഖ് ഭയപ്പെട്ടില്ല.

അങ്ങനെ ഒരുപാട് പ്രതിസന്ധികൾക്കു ശേഷം ഒരു തരത്തിൽ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹശേഷം സന്തോഷകരമായ ഒരു ജീവിതമാണ് ഇപ്പോഴും ഇരുവർ നയിച്ച് വരുന്നത്. വിവാഹശേഷമാണ് ഷാറൂഖ് വലിയ ഒരു താരമായി മാറിയത്. നടൻറെ വളർച്ചയിൽ വലിയ ഒരു പങ്കുവഹിച്ചത് ഭാര്യയുടെ നിതാന്തമായ സപ്പോർട്ട് ആണ് എന്നും പറയാം.

ഇപ്പോൾ ഇവരുടെ മകൻ ആര്യൻ ഖാൻ ജയിലിലാണ്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ആണ് താരം ജയിലിൽ കഴിയുന്നത്. എന്നാൽ താരത്തിനെതിരെ വലിയ രീതിയിലുള്ള തെളിവുകളൊന്നും തന്നെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് ലഭിച്ചിട്ടില്ല എന്നതാണ് കൗതുകകരമായ വസ്തുത. വാട്സ്ആപ്പ് ചാറ്റുകൾ മുൻനിർത്തി ആണ് ഇവർ ഇപ്പോൾ അന്വേഷണം നടത്തുന്നത് എന്നതാണ് സങ്കടകരമായ കാര്യം. എത്രയും പെട്ടെന്ന് തന്നെ താരത്തിന് ജാമ്യം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

Athul

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

5 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

5 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

6 hours ago