സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റ് പൈതൃക സ്ഥലമാണ്. സിനിമയ്ക്കും മറ്റുമായി താത്ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിര്‍മിതികള്‍ക്ക് കേടുപാടുണ്ടാക്കും. ചിത്രീകരണത്തിന് എത്തുന്നവരുടെ സുരക്ഷാ പരിശോധന, ഭക്ഷണവിതരണ രീതികള്‍, വാഹന പാര്‍ക്കിംഗ് തുടങ്ങിയവയും തടസമാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങള്‍ മാത്രം പി.ആര്.ഡിയുടെ നേത്യത്വത്തില്‍ നടത്തുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. സിനിമാ-സീരിയല്‍ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.