Kerala News

തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേ; എസ്എഫ്‌ഐക്ക് എതിരെ ഗവര്‍ണര്‍

തിരുവനന്തപുരം: പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍. എസ്എഫ്ഐ അവരുടെ സംസ്‌കാരം കാണിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു.

- Advertisement -

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത് എന്നും ഗവര്‍ണര്‍ ആരോപിച്ചു. എന്തിനാണ് ഈ നാടകം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പിന്തുണയോടെയാണ് പ്രതിഷേധം നടക്കുന്നത്. ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം തയ്യാറാക്കിയാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ എസ്എഫ്ഐ പുതുവര്‍ഷം ആഘോഷിച്ചത്.

സംഭവത്തില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

56 mins ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

1 hour ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

1 hour ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

2 hours ago